Education

അരുൺകുമാർ നമ്പൂതിരി ശബരിമല മേൽശാന്തി

ശബരിമല മേൽശാന്തിയായി എസ് അരുൺ കുമാർ നമ്പൂതിരിയെ തെരഞ്ഞെടുത്തു. മേൽശാന്തി നറുക്കെടുപ്പ് പ്രക്രിയ പ്രകാരം പതിനാറാമതായാണ് അരുൺ കുമാർ നമ്പൂതിരിയെ തിരഞ്ഞെടുത്തത്. മാളികപ്പുറം മേൽശാന്തിയായി വാസുദേവൻ നമ്പൂതിരിയേയും തെരഞ്ഞെടുത്തു.

ഉഷപൂജയ്ക്ക് ശേഷമായിരുന്നു മേൽശാന്തി നറുക്കെടുപ്പ് നടന്നത്. കൊല്ലം ശക്തികുളങ്ങര സ്വദേശിയാണ് അരുൺ കുമാർ നമ്പൂതിരി. നിലവിൽ ലക്ഷ്മിനട ക്ഷേത്രത്തിലെ പൂജാരിയാണ്. അടുത്ത ഒരു വർഷം ശബരിമലയിലെ മേൽശാന്തിയായി സേവനമനുഷ്ഠിക്കുന്നത് അരുൺ കുമാർ നമ്പൂതിരി ആയിരിക്കും.

കോഴിക്കോട് സ്വദേശിയാണ് വാസുദേവൻ നമ്പൂതിരി. നറുക്കെടുപ്പിൽ പതിമൂന്നാമതായാണ് വാസുദേവൻ നമ്പൂതിരിയെ തെരഞ്ഞെടുത്തത്. പന്തളം കൊട്ടാരത്തിലെ ഇളമുറക്കാരായ ഋഷികേശ് വർമ (ശബരിമല), വൈഷ്ണവി (മാളികപ്പുറം) എന്നിവരാണ് മേൽശാന്തിമാരെ തെരഞ്ഞെടുത്തത്.

 

See also  മാധ്യമങ്ങളെ കാണാൻ മുഖ്യമന്ത്രി

Related Articles

Back to top button