Education
അത്യുന്നതങ്ങളിലേക്ക് മഞ്ഞലോഹം; സ്വർണം പവന് ഇന്ന് ഒറ്റയടിക്ക് വർധിച്ചത് 640 രൂപ
സംസ്ഥാനത്ത് ദിവസം തോറും സർവകാല റെക്കോർഡുകൾ തിരുത്തി സ്വർണവില മുന്നേറുന്നു. പവന് ഇന്ന് ഒറ്റയടിക്ക് 640 രൂപയാണ് വർധിച്ചത്. ഇതോടെ ഒരു പവൻ സ്വർണത്തിന് 57,920 രൂപയായി. ഗ്രാമിന് 80 രൂപ വർധിച്ച് 7240 രൂപയിലെത്തി
ഉത്സവ-വിവാഹ സീസണിലെ വിലക്കയറ്റം ഉപഭോക്താക്കൾക്ക് തിരിച്ചടിയാകും. ഈ മാസം ഇതുവരെ ഒരു പവന് കൂടിയത് 1,520 രൂപയാണ്. 10 ശതമാനം പണിക്കൂലിയും ജി.എസ്.ടിയും ചേർത്ത് 65,000 രൂപയിലേറെ ചെലവാകും.
The post അത്യുന്നതങ്ങളിലേക്ക് മഞ്ഞലോഹം; സ്വർണം പവന് ഇന്ന് ഒറ്റയടിക്ക് വർധിച്ചത് 640 രൂപ appeared first on Metro Journal Online.