യുഡിഎഫ് കോട്ടയിൽ ആരെങ്കിലും ജയിക്കാമെന്ന് കരുതിയാൽ അവർ വിഡ്ഡികളുടെ സ്വർഗത്തിൽ: സുധാകരൻ

യുഡിഎഫ് കോട്ടയിൽ ആരെങ്കിലും ജയിക്കാമെന്ന് കരുതുന്നുണ്ടെങ്കിൽ അവർ വിഡ്ഡികളുടെ സ്വർഗത്തിലാണെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരൻ. രാഹുൽ ഗാന്ധിക്ക് 2019ൽ കിട്ടിയ വിജയം വയനാട്ടിൽ ഇനിയും ആവർത്തിക്കണം. കേരളത്തിലെ ജനങ്ങൾ യുഡിഎഫിനെ പ്രതീക്ഷയോടെ നോക്കുന്നുവെന്നും സുധാകരൻ പറഞ്ഞു
പിണറായിയുടെ മണ്ഡലത്തിൽ പോലും തനിക്ക് ഭൂരിപക്ഷം കിട്ടി. എനിക്ക് കിട്ടിയതിൽ സിപിഎം വോട്ടുകളുമുണ്ടായിരുന്നു. കേരളത്തിലെ ജനങ്ങൾ നികൃഷ്ട ജീവിയായി മുഖ്യമന്ത്രിയെ കാണുന്നത് ചരിത്രത്തിൽ ആദ്യമാണ്. യുഡിഎഫ്-ബിജെപി ഡീൽ എന്ന് പറയാൻ സിപിഎമ്മിന് നാണമില്ലേ എന്നാണ് ചോദിക്കാനുള്ളത്.
പിണറായി ജയിലിൽ പോകാതിരിക്കുന്നത് ഇവർ തമ്മിലുള്ള ധാരണ കാരണമാണ്. സിപിഎമ്മിനും ബിജെപിക്കുമാണ് പരസ്പരം കടപ്പാടുള്ളത്. കെ സുരേന്ദ്രന് സിപിഎം സംരക്ഷണം ഒരുക്കുകയാമെന്നും സുധാകരൻ പറഞ്ഞു.
The post യുഡിഎഫ് കോട്ടയിൽ ആരെങ്കിലും ജയിക്കാമെന്ന് കരുതിയാൽ അവർ വിഡ്ഡികളുടെ സ്വർഗത്തിൽ: സുധാകരൻ appeared first on Metro Journal Online.