Kerala

സരിന് പിന്നാലെ യൂത്ത് കോൺഗ്രസ് മുൻ സംസ്ഥാന സെക്രട്ടറി ഷാനിബും കോൺഗ്രസ് വിട്ടു

പി സരിന് പിന്നാലെ യൂത്ത് കോൺഗ്രസ് മുൻ സംസ്ഥാന സെക്രട്ടറി എ കെ ഷാനിബും കോൺഗ്രസ് വിട്ടു. രാവിലെ വിളിച്ചു ചേർത്ത വാർത്താ സമ്മേളനത്തിലാണ് ഷാനിബ് കോൺഗ്രസ് വിടുന്നതായി അറിയിച്ചത്. നേതൃത്വത്തിനെതിരെ ഗുരുതര ആരോപണം ഉന്നയിച്ചാണ് ഷാനിബ് പാർട്ടി വിടുന്നതായി അറിയിച്ചത്

ഷാനിബ് സിപിഎമ്മിൽ ചേരുമെന്നാണ് വിവരം. ഷാഫി പറമ്പിൽ യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് ആയിരുന്നപ്പോഴാണ് ഷാനിബ് സെക്രട്ടറിയായി പ്രവർക്തിച്ചത്. സരിനും ഷാനിബും ഒന്നിച്ചായിരുന്നു സെക്രട്ടറിമാരായി പ്രവർത്തിച്ചിരുന്നത്

പാലക്കാട് കെ എസ് യു മുൻ ജില്ലാ പ്രസിഡന്റുമായിരുന്നു. പാലക്കാട് ഉപതെരഞ്ഞെടുപ്പ് സ്ഥാനാർഥിത്വവുമായി ബന്ധപ്പെട്ട് തുടങ്ങിയ തർക്കത്തിന് പിന്നാലെയാണ് നേതാക്കൾ ഓരോരുത്തരായി കോൺഗ്രസ് വിടുന്നത്.

The post സരിന് പിന്നാലെ യൂത്ത് കോൺഗ്രസ് മുൻ സംസ്ഥാന സെക്രട്ടറി ഷാനിബും കോൺഗ്രസ് വിട്ടു appeared first on Metro Journal Online.

See also  മലപ്പുറം മമ്പാട് സ്‌കൂട്ടർ അപകടത്തിൽ മൂന്ന് വയസുകാരനടക്കം രണ്ട് പേർ മരിച്ചു

Related Articles

Back to top button