Kerala

യോഗത്തിലേക്ക് ദിവ്യ അതിക്രമിച്ച് കയറി

മുൻകൂർ ജാമ്യാപേക്ഷയിൽ പിപി ദിവ്യ നിരത്തിയ വാദങ്ങൾ അപ്പാടെ തള്ളി സ്റ്റാഫ് കൗൺസിൽ സെക്രട്ടറി ജിനേഷ്. പി പി ദിവ്യയെ ഭാരവാഹി എന്ന നിലയിൽ ക്ഷണിച്ചിട്ടില്ല. യോഗത്തിലേക്ക് അതിക്രമിച്ച് കടക്കുകയായിരുന്നു. അവരെ തടയാതിരുന്നത് പ്രോട്ടോക്കോൾ ഭയന്നാണെന്നും സ്റ്റാഫ് കൗൺസിൽ സെക്രട്ടറി അറിയിച്ചു

യാത്രയയപ്പ് യോഗം ജീവനക്കാരുടെ മാത്രം സ്വകാര്യ പരിപാടിയായിരുന്നു. ഇതിനിടയിലേക്ക് ദിവ്യ എത്തിയത് എങ്ങനെയെന്ന് അറിയില്ല. മാധ്യമങ്ങളെയും പരിപാടിയിലേക്ക് ക്ഷണിച്ചിട്ടില്ല. ക്യാമറ അടക്കം വന്നതിന് പിന്നിൽ ഗൂഢാലോചനയുണ്ട്.

നേരത്തെ കലക്ടറും താൻ പിപി ദിവ്യയെ പരിപാടിയിലേക്ക് ക്ഷണിച്ചിരുന്നില്ലെന്ന് വ്യക്തമാക്കിയിരുന്നു. പിന്നാലെയാണ് സ്റ്റാഫ് കൗൺസിൽ സെക്രട്ടറിയും ഇക്കാര്യം ശരിവെക്കുന്നത്.

See also  അർജന്റീന ഫുട്‌ബോൾ അസോസിയേഷനുമായി കരാർ ഒപ്പിട്ടത് സ്‌പോൺസർമാരാണ്, സർക്കാരല്ല: മന്ത്രി അബ്ദുറഹ്മാൻ

Related Articles

Back to top button