ഒരു കള്ളം പോലും പറയാത്തയാളാണ് നവീൻ ബാബു; പിപി ദിവ്യയെ തള്ളി മന്ത്രി വീണ ജോർജ്

എഡിഎം നവീൻ ബാബുവിന്റെ മരണത്തിൽ പി പി ദിവ്യയെ തള്ളി ആരോഗ്യമന്ത്രി വീണ ജോർജ്. വിദ്യാർഥി ജീവിതകാലം മുതൽ നവീൻ ബാബുവിനെ അറിയാം. ഒരു കള്ളം പോലും പറയാത്ത മനുഷ്യനാണ് നവീൻ ബാബുവെന്ന് മന്ത്രി പറഞ്ഞു. 2018ലെ പ്രളയസമയത്തും കൊവിഡ് കാലത്തും എന്റെ കൂടെ പ്രവർത്തിച്ച ഓഫീസറാണ് നവീൻ ബാബു എന്നും മന്ത്രി പറഞ്ഞു
പരിയാരം മെഡിക്കൽ കോളേജ് സർക്കാർ ഏറ്റെടുത്ത് റഗുലറൈസേഷൻ നടക്കുകയാണ്. പ്രശാന്തനെ റഗുലറൈസ് ചെയ്ത് സർക്കാർ ജീവനക്കാരനാക്കിയിട്ടില്ല. എന്നാൽ ഇയാൾ ഈ പ്രക്രിയയിലുള്ളയാളാണ്. എന്നാൽ ഇതുമായി മുന്നോട്ട് സർക്കാർ ഉദ്ദേശിക്കുന്നില്ല.
പ്രശാന്തൻ സർവീസിൽ വേണ്ടെന്നാണ് തീരുമാനം. അതിനുള്ള നിയമപരമായ കാര്യങ്ങൾ നോക്കും. സംഭവത്തിൽ നിയമോപദേശം തേടിയിട്ടുണ്ട്. പ്രശാന്തനാണോ പമ്പിന്റെ അപേക്ഷികൻ എന്ന് മെഡിക്കൽ കോളേജിനറിയില്ല. ഇത് അന്വേഷിക്കുമെന്നും മന്ത്രി പറഞ്ഞു
The post ഒരു കള്ളം പോലും പറയാത്തയാളാണ് നവീൻ ബാബു; പിപി ദിവ്യയെ തള്ളി മന്ത്രി വീണ ജോർജ് appeared first on Metro Journal Online.