Kerala

സിദ്ധിഖിന്റെ ജാമ്യാപേക്ഷ ഇന്ന്

ലൈംഗിക പീഡനക്കേസിൽ നടൻ സിദ്ധിഖിന്റെ ജാമ്യാപേക്ഷ സുപ്രീം കോടതി ഇന്ന് പരിഗണിക്കും. അന്വേഷണ ഉദ്യോഗസ്ഥന്റെ മുന്നിൽ ഹാജരായെന്ന് വ്യക്തമാക്കി സുപ്രീം കോടതിയിൽ സിദ്ധിഖ് ഇന്നലെ സത്യവാങ്മൂലം നൽകിയിരുന്നു. പോലീസ് ആവശ്യപ്പെട്ടതിൽ തന്റെ കൈവശമുള്ളത് കൈമാറിയെന്ന് സത്യവാങ്മൂലത്തിൽ ചൂണ്ടിക്കാട്ടുന്നു

ഫോൺ നമ്പർ വിവരങ്ങൾ കൈമാറി. പഴയ ഫോണുകൾ കൈയിൽ ഇല്ലെന്നും സിദ്ധിഖ് പറയുന്നു. അതേസമയം ഡിജിറ്റൽ തെളിവുകൾ കൈമാറിയിട്ടില്ലെന്നും അന്വേഷണത്തിൽ സഹകരിക്കുന്നില്ലെന്നും ചൂണ്ടിക്കാട്ടിയാണ് സംസ്ഥാന സർക്കാർ സത്യവാങ്മൂലം നൽകിയിരിക്കുന്നത്.

സിദ്ധിഖിനെ കസ്റ്റഡിയിൽ ചോദ്യം ചെയ്യണമെന്നാണ് പോലീസിന്റെ ആവശ്യം. 2014 മുതൽ തന്നോട് ഫോണിൽ ബന്ധപ്പെടുന്നതായുള്ള നടിയുടെ മൊഴി ചോദ്യം ചെയ്യലിൽ സിദ്ധിഖ് നിഷേധിച്ചിരുന്നു.

See also  ജി സുധാകരന് അവഗണനയെന്ന ആരോപണം; അർഹിക്കുന്ന ആദരവ് നൽകണമെന്ന് എംവി ഗോവിന്ദൻ

Related Articles

Back to top button