National

ബംഗളൂരുവിൽ നിർമാണത്തിലിരുന്ന കെട്ടിടം തകർന്നു വീണു; മൂന്ന് പേർ മരിച്ചു

ബെംഗളൂരുവിൽ കനത്ത മഴ തുടരുന്നതിനിടെ നിർമാണത്തിലിരുന്ന കെട്ടിടം തകർന്നുവീണ് മൂന്ന് പേർക്ക് ദാരുണാന്ത്യം. 17 ഓളം തൊഴിലാളികൾ കെട്ടിടാവശിഷ്ടങ്ങൾക്കടിയിൽ കുടുങ്ങി കിടക്കുന്നതായാണ് സൂചന. ബെംഗളൂരുവിലെ ബാബുസാ പള്ളിയയിലാണ് സംഭവം.

അഗ്‌നിരക്ഷാസേനയും പൊലീസും നടത്തിയ തെരച്ചിലിലാണ് മൂന്ന് പേരുടെ മൃതദേഹങ്ങൾ കണ്ടെടുത്തത്. മറ്റ് മൂന്ന് പേരെ രക്ഷപ്പെടുത്തി. കുടുങ്ങിക്കിടക്കുന്നവർക്കായുള്ള തിരച്ചിൽ പുരോഗമിക്കുകയാണ്. വിഷയത്തിൽ പോലീസ് ഒദ്യോഗിക വിശദീകരണം നടത്തിയിട്ടില്ല.

കെട്ടിടാവശിഷ്ടങ്ങൾക്കിടയിൽ നിന്നും രക്ഷപ്പെട്ട യുവാവ് അപകടത്തെ കുറിച്ച് നൽകിയ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് ഉദ്യോഗസ്ഥർ രക്ഷാപ്രവർത്തനങ്ങൾ നടത്തിയത്. സംഭവത്തിന് പിന്നാലെ ഡിസിപി ദേവരാജുമായി മുഖ്യമന്ത്രി സിദ്ധരാമയ്യ, ഉപമുഖ്യമന്ത്രി ഡി കെ ശിവകുമാർ എന്നിവർ ഫോണിൽ സംസാരിച്ചിരുന്നു.

 

The post ബംഗളൂരുവിൽ നിർമാണത്തിലിരുന്ന കെട്ടിടം തകർന്നു വീണു; മൂന്ന് പേർ മരിച്ചു appeared first on Metro Journal Online.

See also  ഐഎസ്‌ഐക്ക് വേണ്ടി ചാരവൃത്തി നടത്തിയ നാവിക സേന ഉദ്യോഗസ്ഥൻ അറസ്റ്റിൽ

Related Articles

Back to top button