Education

ഗവർണറെ സ്വീകരിക്കാൻ ബ്യൂഗിൾ ഇല്ല

പത്തനംതിട്ടയിൽ ഗവർണറെ സ്വീകരിക്കാൻ ചുമതലയുണ്ടായിരുന്ന പോലീസ് ഉദ്യോഗസ്ഥർക്ക് കാരണം കാണിക്കൽ നോട്ടീസ്. പ്രോട്ടോക്കോൾ പ്രകാരമുള്ള ബ്യൂഗിൾ ഇല്ലാത്തതിനാൽ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ഇന്നലെ സല്യൂട്ട് സ്വീകരിച്ചിരുന്നില്ല.

അതേസമയം പത്തനംതിട്ടയിൽ ബ്യൂഗിൾ വായിക്കുന്നവരുടെ തസ്തിക ഒഴിഞ്ഞ് കിടക്കാൻ തുടങ്ങിയിട്ട് നാല് വർഷമായെന്ന് ഉദ്യോഗസ്ഥർ പറയുന്നു. അന്തരിച്ച എഡിഎം നവീൻ ബാബുവിന്റെ കുടുംബത്തെ സന്ദർശിക്കാനാണ് ഗവർണർ ഇന്നലെ പത്തനംതിട്ടയിൽ എത്തിയത്

പത്തനംതിട്ട ഗസ്റ്റ് ഹൗസിൽ എത്തിയപ്പോൾ ഗാർഡ് ഓഫ് ഓണർ നൽകി. എന്നാൽ പ്രോട്ടോക്കോൾ പ്രകാരമുള്ള ബ്യൂഗിൾ ഉണ്ടായിരുന്നില്ല. ഇതേ തുടർന്ന് ഗവർണർ സല്യൂട്ടും സ്വീകരിച്ചില്ല. പിന്നാലെയാണ് ഉദ്യോഗസ്ഥർക്ക് കാരണം കാണിക്കൽ നോട്ടീസ് നൽകിയത്.

See also  യാത്രയയപ്പ് ചടങ്ങിന് മുമ്പ് പിപി ദിവ്യ ഫോണിൽ വിളിച്ചിരുന്നു; ചടങ്ങിലേക്ക് ക്ഷണിച്ചിരുന്നില്ലെന്ന് കണ്ണൂർ കലക്ടർ

Related Articles

Back to top button