National

അധോലോക നായകൻ ഛോട്ടാ രാജന് ജാമ്യം

അധോലോക നായകൻ ഛോട്ടാ രാജന് ജാമ്യം. ബോംബെ ഹൈക്കോടതിയാണ് ജാമ്യം അനുവദിച്ചത്. 2001ൽ ഹോട്ടൽ ഉടമ ജയ് ഷെട്ടിയെ കൊലപ്പെടുത്തിയ കേസിലാണ് ജാമ്യം. ഈ കേസിൽ ജീവപര്യന്തം തടവിലായിരുന്നു ഛോട്ടാ രാജൻ

ഡിവിഷൻ ബെഞ്ചിന്റേതാണ് ഉത്തരവ്. ഒരു ലക്ഷം രൂപ ജാമ്യത്തുക കെട്ടി വെക്കണമെന്നും കോടതി നിർദേശമുണ്ട്. അതേസമയം ജാമ്യം ലഭിച്ചെങ്കിലും മറ്റ് കേസുകളിൽ പ്രതിയായതിനാൽ ഛോട്ടാ രാജന് ജയിൽ മുക്തനാകാൻ സാധിക്കില്ല

2015ൽ ഇന്തോനേഷ്യയിലെ ബാലിയിൽ അറസ്റ്റിലായതിന് ശേഷം കനത്ത സുരക്ഷയിൽ തിഹാർ ജയിലിൽ കഴിയുകയായിരുന്നു രാജൻ. കൊലപാതകം, പണംതട്ടൽ തുടങ്ങി 70ലധികം ക്രിമിനൽ കേസുകളിൽ പ്രതിയാണ് ഛോട്ടാ രാജൻ.

See also  യുപിയിൽ മുതിർന്ന ബിജെപി നേതാവിനെ വിഷം കുത്തിവെച്ച് കൊലപ്പെടുത്തി

Related Articles

Back to top button