Kerala

വയനാടിന് പാർലമെന്റിൽ രണ്ട് പ്രതിനിധികളുണ്ടാകുമെന്ന് രാഹുൽ ഗാന്ധി; പ്രിയങ്കയെ ഒപ്പം നിർത്തണം

രാജ്യത്ത് തന്നെ പാർലമെന്റിൽ രണ്ട് ജനപ്രതിനിധികളുണ്ടാകുന്ന ഒരേ സ്ഥലമായിരിക്കും വയനാട് എന്നും താനും ഈ നാടിന്റെ അനൗദ്യോഗിക പ്രതിനിധിയായി എപ്പോഴും കൂടെയുണ്ടാകുമെന്നും രാഹുൽ ഗാന്ധി. പ്രിയങ്ക ഗാന്ധിയെ വയനാട്ടുകാർ കൂടെ നിർത്തുമെന്ന് ഉറപ്പുണ്ട്. വയനാടിന്റെ ഔദ്യോഗിക പ്രതിനിധിയായി സഹോദരിയും അനൗദ്യോഗിക പ്രതിനിധിയായി താനും ഉണ്ടാകും.

തന്റെ അച്ഛൻ മരിച്ചപ്പോൾ അമ്മയെ നോക്കിയത് പ്രിയങ്കയാണ്. കുടുംബത്തിന് വേണ്ടി എന്ത് ത്യാഗവും സഹിക്കുന്നയാളാണ് പ്രിയങ്ക ഗാന്ധി. വയനാട്ടുകാരെ പ്രിയങ്ക കുടുംബമായി കാണുന്നു. കൂട്ടുകാർക്ക് എന്ത് പ്രശ്‌നമുണ്ടായാലും ചെറുപ്പം മുതലെ അവർക്കൊപ്പം നിൽക്കുന്നതാണ് പ്രിയങ്കയുടെ രീതി. അതിനാൽ തന്നെ വയനാട്ടുകാരുടെ എന്ത് പ്രശ്‌നത്തിലും പ്രിയങ്ക ഗാന്ധി കൂടെയുണ്ടാകുമെന്ന് ഉറപ്പുണ്ട്

എനിക്ക് നൽകിയ സ്‌നേഹം പ്രിയങ്കക്കും നൽകണം. വയനാട്ടിലെ ജനങ്ങളുടെ പിന്തുണ സഹോദരിക്കുണ്ടാകണം. അറ്റുപോകാത്ത ബന്ധം പോലെ സഹോദരിയെ വയനാട്ടിലെ പ്രിയപ്പെട്ടവർ നോക്കണമെന്നും രാഹുൽ പറഞ്ഞു.

The post വയനാടിന് പാർലമെന്റിൽ രണ്ട് പ്രതിനിധികളുണ്ടാകുമെന്ന് രാഹുൽ ഗാന്ധി; പ്രിയങ്കയെ ഒപ്പം നിർത്തണം appeared first on Metro Journal Online.

See also  ദ ഹിന്ദു’വിൽ വന്നത് പറയാത്ത കാര്യം; ജനമനസ്സിൽ വർഗീയത തിരികിക്കയറ്റാനുള്ള ശ്രമം തിരിച്ചറിയണം: മുഖ്യമന്ത്രി പിണറായി വിജയൻ

Related Articles

Back to top button