Education

‘ദേവദാസ്’ കണ്ടത് മുതല്‍ താന്‍ ഐശ്വര്യ റായിയുടെ കടുത്ത ആരാധകനായെന്ന് മുന്‍ ബ്രിട്ടീഷ് പ്രധാനമന്ത്രി

ലണ്ടന്‍: ഇന്ത്യന്‍ സിനിമയിലെ എക്കാലത്തേയും സുന്ദരിയായി വാഴ്ത്തപ്പെടുന്ന ഐശ്വര്യ റായിക്ക് ലോകം മുഴുവന്‍ ആരാധകരുണ്ട്. ഇന്ത്യയുടെ അഭിമാനതാരമാണ് ലോകസുന്ദരി ഐശ്വര്യ റായി. അവരെക്കുറിച്ച് സൗന്ദര്യത്തിന്റെ മറ്റൊരു പേരാണ് ഐശ്വര്യയെന്ന് താരരാജാക്കന്മാര്‍ പോലും ആണയിട്ടിട്ടുണ്ട്. എന്നാല്‍ ഇപ്പോഴിതാ ഐശ്വര്യ റായിയോടുള്ള കടുത്ത ആരാധന തുറന്നു പറഞ്ഞു രംഗത്തെത്തിയിരിക്കുകയാണ് മുന്‍ ബ്രിട്ടീഷ് പ്രധാനമന്ത്രി ഡേവിഡ് കാമറൂണ്‍.

കാമറൂണിന്റെ വാക്കുകള്‍ ഇപ്പോള്‍ വൈറലായി മാറിയിരിക്കുകയാണ്. ‘ദേവദാസ്’ എന്ന ചിത്രം കണ്ടതിന് ശേഷം താന്‍ ഐശ്വര്യ റായിയുടെ ആരാധകനായെന്നായിരുന്നു അദ്ദേഹം പറഞ്ഞത്. ഒപ്പം ഐശ്വര്യയുടെ താര കുടുംബത്തിന്റെയും ആരാധകനാണ് താനെന്നും അദ്ദേഹം പറഞ്ഞു. ആന്റണി മറാസ് സംവിധാനം ചെയ്ത ‘ഹോട്ടല്‍ മുംബൈ’ എന്ന ചിത്രമാണ് താന്‍ അടുത്തിടെ കണ്ട ബോളിവുഡ് ചിത്രമെന്നും കാമറൂണ്‍ വെളിപ്പെടുത്തി.

ബ്രിട്ടീഷ് പ്രധാനമന്ത്രിയായിരിക്കെ ഐശ്വര്യ റായിയെ കാണാനുള്ള അസുലഭമായ അവസരം എനിക്ക് ലഭിച്ചു. ഐശ്വര്യയുടെ ദേവദാസ് എന്ന ചിത്രം എനിക്ക് വളരെ ഇഷ്ടമാണ്. ഞാന്‍ അവരുടെ വലിയ ആരാധകനാണ്. ഒപ്പം ആ താരകുടുംബത്തിന്റെയും ആരാധകനാണ് ഞാന്‍’- ഡേവിഡ് കാമറൂണ്‍ വ്യക്തമാക്കി.

2002ല്‍ പുറത്തിറങ്ങിയ ചിത്രമാണ് ദേവദാസ്. ഷാരൂഖ് ഖാന്‍ ഐശ്വര്യ റായി ജോഡി അഭിനയിച്ച ചിത്രത്തില്‍ മാധുരി ദീക്ഷിത്തും പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചിരുന്നു സഞ്ജയ് ലീലാ ബന്‍സാലിയുടെ എവര്‍ഗ്രീന്‍ ക്ലാസിക് ചിത്രമായിരുന്ന ദേവദാസ് ആ വര്‍ഷത്തെ ഓസ്‌കാര്‍ പുരസ്‌കാരത്തിലെ മികച്ച അന്താരാഷ്ട്ര ചിത്രത്തിനുള്ള ഇന്ത്യയുടെ നാമനിര്‍ദേശം നേടിയിരുന്നു. എന്‍ഡിടിവി സംഘടിപ്പിച്ച വേള്‍ഡ് സമ്മിറ്റിലാണ് താരറാണിയോടുള്ള തന്റെ അടങ്ങാത്ത ഇഷ്ടം ഡേവിഡ് കമറൂണ്‍ തുറന്നുപറഞ്ഞത്.

The post ‘ദേവദാസ്’ കണ്ടത് മുതല്‍ താന്‍ ഐശ്വര്യ റായിയുടെ കടുത്ത ആരാധകനായെന്ന് മുന്‍ ബ്രിട്ടീഷ് പ്രധാനമന്ത്രി appeared first on Metro Journal Online.

See also  ശിശിരം: ഭാഗം 93

Related Articles

Back to top button