Education

ജനങ്ങളുടെ റിഫ്‌ളക്ഷൻ ആകാൻ ആഗ്രഹിക്കുന്ന

കമ്മ്യൂണിസ്റ്റുകാരുടെ ചിരി ആത്മാർഥതയുള്ളതെന്ന് പാലക്കാട്ടെ ഇടത് സ്ഥാനാർഥി ഡോ. പി സരിൻ. തന്റെ മുഖത്തെ ചിരി ജനങ്ങൾ തനിക്ക് നൽകുന്നതാണ്. അത് അവർക്ക് തിരിച്ചു കൊടുക്കുക മാത്രമാണ് ചെയ്യുന്നത്.

പാലക്കാട്ടെ ജനങ്ങൾക്ക് ഇപ്പോഴുള്ളത് ആശ്വാസമാണ്. ജനങ്ങളുടെ റിഫ്‌ളക്ഷൻ ആകാൻ ആഗ്രഹിക്കുന്ന ഒരു പൊതുപ്രവർത്തകനാണ് ഞാൻ. അവരുടെ നിരാശയും പ്രതീക്ഷയും സന്തോഷവുമെല്ലാം മുഖത്ത് കണ്ടേക്കാം.

അവർക്കിപ്പോഴുള്ളത് ആശ്വാസമാണ്. ജനങ്ങൾക്കൊപ്പം നിൽക്കാൻ ഒരാളെ കിട്ടിയെന്ന സമാധാനത്തിലാണ് അവർ. കമ്മ്യൂണിസ്റ്റുകാരന്റെ ചിരി ആത്മാർഥതയുടേതാണ്. കോൺഗ്രസിന്റേത് കാട്ടിക്കൂട്ടൽ മാത്രമാണെന്നും സരിൻ പറഞ്ഞു.

See also  ഒരു കാലത്ത് ലോകത്തെ ആറാമത്തെ ശതകോടീശ്വരന്‍; പിന്നെ കടത്തിന് പിന്നാലെയുള്ള നെട്ടോട്ടം: അനില്‍ അംബാനി തിരിച്ചുവരുന്നു

Related Articles

Back to top button