Education

ബോംബ് ഭീഷണി: നെടുമ്പാശ്ശേരിയിൽ ഇറങ്ങേണ്ട വിമാനം മുംബൈയിൽ ലാൻഡ് ചെയ്തു

ബോംബ് ഭീഷണിയെ തുടർന്ന് നെടുമ്പാശ്ശേരിയിൽ ഇറങ്ങേണ്ട വിമാനം മുംബൈയിൽ ലാൻഡ് ചെയ്തു. ദുബൈയിൽ നിന്ന് വൈകിട്ട് 6 മണിക്ക് നെടുമ്പാശ്ശേരിയിൽ ഇറങ്ങേണ്ട സ്‌പൈസ് ജെറ്റ് വിമാനമാണ് അടിയന്തരമായി മുംബൈയിൽ ഇറക്കിയത്.

ഇത് കൂടാതെ സ്‌പൈസ് ജെറ്റിന്റെ മറ്റൊരു വിമാനത്തിനും ഇൻഡിഗോ, വിസ്താര, ആകാശ് എയർ എന്നിവയുടെ ഓരോ വിമാനത്തിനും ബോംബ് ഭീഷണിയുണ്ടായി.

നെടുമ്പാശ്ശേരിയിൽ നിന്ന് വിമാനങ്ങൾ പുറപ്പെട്ടതിന് ശേഷമായിരുന്നു എക്‌സ് പ്ലാറ്റ്‌ഫോം വഴി ഭീഷണി വന്നത്.

The post ബോംബ് ഭീഷണി: നെടുമ്പാശ്ശേരിയിൽ ഇറങ്ങേണ്ട വിമാനം മുംബൈയിൽ ലാൻഡ് ചെയ്തു appeared first on Metro Journal Online.

See also  ഇസ്രയൽ പ്രധാനമന്ത്രിയുടെ വീടിനും നേരെ ബോംബാക്രമണം: പതിച്ചത് ലൈറ്റ് ബോംബുകൾ

Related Articles

Back to top button