Education

മുനീശ്വരൻ കോവിലിന് സമീപത്ത് നിന്ന് പോയത് എങ്ങോട്ട്; നവീൻബാബുവിന്റെ മരണത്തിൽ ദുരൂഹത തുടരുന്നു

എഡിഎം നവീൻബാബുവിന്റെ മരണത്തിൽ ദുരൂഹതയേറുന്നു. യാത്രയയപ്പ് പരിപാടിക്ക് ശേഷം ഔദ്യോഗിക വാഹനത്തിൽ നഗരത്തിലെ മുനീശ്വരൻ കോവിലിന് സമീപം എത്തിയ നവീൻ ബാബു പിന്നീട് എങ്ങോട്ട് പോയി എന്നതിൽ ഇതുവരെ വ്യക്തത വന്നിട്ടില്ല. റെയിൽവേ സ്റ്റേഷനിലേക്ക് പോയിയെന്ന സൂചനയുണ്ടെങ്കിലും അതുമായി ബന്ധപ്പെട്ട അന്വേഷണം പോലീസ് നടത്തിയിട്ടില്ല.

റെയിൽവേ സ്റ്റേഷനിലെ സിസിടിവി ദൃശ്യങ്ങൾ ഇതുവരെ പോലീസ് ആവശ്യപ്പെട്ടിട്ടില്ലെന്ന് ആർ.പി.എഫ് വ്യക്തമാക്കിയിട്ടുണ്ട്. കോടതിയിൽ സമർപ്പിച്ച പൊലീസ് റിപ്പോർട്ടിലും ഇത് സംബന്ധിച്ച പരാമർശമില്ല. ഒപ്പം ടി.വി പ്രശാന്തനെ വിജിലൻസ് ചോദ്യം ചെയ്തുവെന്ന പിപി ദിവ്യയുടെ വാദത്തിനും അന്വേഷണ സംഘം വ്യക്തത വരുത്തിയിട്ടില്ല.

അതേസമയം പോലീസ് റിപ്പോർട്ട് എതിരായതോടെ പിപി ദിവ്യക്കെതിരെ സംഘടന നടപടി ഉടൻ ഉണ്ടാകും. തരം താഴ്ത്തലുൾപ്പടെയുള്ള കടുത്ത നടപടി ഉണ്ടാകുമെന്നാണ് സൂചന. സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ ഇന്നലെ ദിവ്യക്കെതിരെ പാർട്ടി നടപടിയുണ്ടാകുമെന്ന സൂചന നൽകിയിരുന്നു. ബുധനാഴ്ച്ച നടക്കുന്ന ജില്ലാ സെക്രട്ടറിയേറ്റ് യോഗത്തിലായിരിക്കും ഇത് സംബന്ധിച്ച തീരുമാനം ഉണ്ടാകുക.

 

The post മുനീശ്വരൻ കോവിലിന് സമീപത്ത് നിന്ന് പോയത് എങ്ങോട്ട്; നവീൻബാബുവിന്റെ മരണത്തിൽ ദുരൂഹത തുടരുന്നു appeared first on Metro Journal Online.

See also  കരുണാകരന്റെ മകനായത് കൊണ്ട് മുരളിക്ക് അച്ചടക്ക ലംഘനത്തിന് പ്രത്യേക പരിഗണന കിട്ടുന്നുണ്ട്: മുല്ലപ്പള്ളി

Related Articles

Back to top button