Kerala

സംസ്ഥാനത്ത് സ്വർണവിലയിൽ നേരിയ വർധനവ്; പവന് ഇന്ന് ഉയർന്നത് 80 രൂപ

സംസ്ഥാനത്ത് ഇന്ന് സ്വർണവിലയിൽ നേരിയ വർധനവ്. പവന് 80 രൂപയുടെ വർധനവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ഒരു പവൻ സ്വർണത്തിന്റെ വില ഇതോടെ 58,360 രൂപയായി. ഗ്രാമിന് 10 രൂപയുടെ വർധനവാണ് ഉണ്ടായിരിക്കുന്നത്

7295 രൂപയാണ് ഒരു ഗ്രാം സ്വർണത്തിന്റെ വില.കഴിഞ്ഞ ദിവസം സ്വർണവിലയിൽ ഇടിവ് രേഖപ്പെടുത്തിയിരുന്നു. ആഭരണപ്രേമികൾക്ക് ആശങ്ക പടർത്തുന്നതാണ് നിലവിലെ വിപണിയിലെ നിരക്ക് .

സ്വർണം ഇനിയും മുന്നോട്ടു പോകുമെന്നാണ് അന്താരാഷ്ട്ര മാർക്കറ്റിൽ നിന്നുള്ള സൂചനകൾ.നിലവിൽ അന്താരാഷ്ട്ര വിപണിയിൽ ഔൺസിന് 2,725 ഡോളറിലാണ് സ്വർണം.

The post സംസ്ഥാനത്ത് സ്വർണവിലയിൽ നേരിയ വർധനവ്; പവന് ഇന്ന് ഉയർന്നത് 80 രൂപ appeared first on Metro Journal Online.

See also  പുതിയ സംഘടനയിൽ ചേരും; പ്രോഗ്രസീവ് ഫിലിം മേക്കേഴ്‌സിന് പിന്തുണയുമായി വിനയൻ

Related Articles

Back to top button