Education

പാലക്കാട് സിപിഎമ്മിൽ കലഹം; ഏരിയ കമ്മിറ്റി അംഗം പാർട്ടി വിട്ടു

പാലക്കാട് സിപിഎമ്മിൽ കലഹം. പാലക്കാട് ഏരിയ കമ്മിറ്റി അംഗം അബ്ദുൽ ഷുക്കൂർ പാർട്ടി വിട്ടു. ജില്ലാ സെക്രട്ടറി ഇ എൻ സുരേഷ് ബാബു വളരെ മോശമായി പെരുമാറുന്നുവെന്നും യോഗത്തിൽ വച്ച് തന്നെ അവഹേളിച്ചെന്നും ആരോപിച്ചാണ് അബ്ദുൾ ഷുക്കൂർ പാർട്ടി വിട്ടത്.

താൻ ആത്മാർത്ഥമായി പ്രവർത്തിച്ചു, എന്നാൽ നേരിടുന്നത് കടുത്ത അവഗണനയാണ്. ജില്ലാ സെക്രട്ടറി ഏകാധിപതിയെ പോലെയാണ് പ്രവർത്തിക്കുന്നതും പാർട്ടിയുമായുള്ള എല്ലാ ബന്ധവും ഉപേക്ഷിക്കുന്നുവെന്നും അബ്ദുൽ ഷുക്കൂർ പ്രതികരിച്ചു.

അതേസമയം പാലക്കാട് നിയമസഭ ഉപതെരഞ്ഞെടുപ്പിൽ പ്രചാരണം രണ്ടാംഘട്ടത്തിലേക്ക് കടന്നു. ഇന്ന് എൽഡിഎഫിന്റെ ആദ്യ തെരഞ്ഞെടുപ്പ് കൺവെൻഷൻ സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ ഇന്ന് ഉദ്ഘാടനം ചെയ്യും.

 

The post പാലക്കാട് സിപിഎമ്മിൽ കലഹം; ഏരിയ കമ്മിറ്റി അംഗം പാർട്ടി വിട്ടു appeared first on Metro Journal Online.

See also  ജമ്മു കാശ്മീരിന് സംസ്ഥാന പദവി നൽകണം; ബിജെപി രാജ്യത്ത് വിദ്വേഷം പടർത്തുന്നു: രാഹുൽ ഗാന്ധി

Related Articles

Back to top button