Kerala

ആന്റണി രാജുവിന് എന്തെങ്കിലും അജണ്ടയുണ്ടാകും; കോഴ ആരോപണം തള്ളി തോമസ് കെ തോമസ്

എൻസിപി അജിത് പവാർ പക്ഷത്ത് ചേരാൻ ആന്റണി രാജുവിനും കോവൂർ കുഞ്ഞുമോനും 50 കോടി വീതം വാഗ്ദാനം ചെയ്‌തെന്ന ആരോപണം നിഷേധിച്ച് തോമസ് കെ തോമസ് എംഎൽഎ. താൻ ശരത്ത് പവാറിനൊപ്പമാണെന്നും ഉച്ചയ്ക്ക് മാധ്യമങ്ങളെ കണ്ട് കാര്യങ്ങൾ വിശദീകരിക്കുമെന്നും തോമസ് കെ തോമസ് പറഞ്ഞു

ആന്റണി രാജുവിന് എന്തെങ്കിലും അജണ്ടയുണ്ടാകും. അതിന് താനുമായി ബന്ധമില്ല. കോവൂർ കുഞ്ഞുമോൻ തന്നെ നിഷേധിച്ച കാര്യമാണ്. കെട്ടിച്ചമച്ച വാർത്ത മാത്രമാണെന്നും തോമസ് കെ തോമസ് പറഞ്ഞു

എംഎൽഎമാരെ കൂറുമാറ്റുന്നതുമായി ബന്ധപ്പെട്ട് അജിത് പവാർ പക്ഷവുമായി ഒരു ചർച്ചയും നടന്നിട്ടില്ലെന്ന് അജിത് പവാർ പക്ഷം സംസ്ഥാന പ്രസിഡന്റ് എ മുഹമ്മദ് കുട്ടി പ്രതികരിച്ചു. തോമസ് കെ തോമസിന് അജിത് പവാർ പക്ഷവുമായി ബന്ധമില്ലെന്നും അദ്ദേഹം പറഞ്ഞു

The post ആന്റണി രാജുവിന് എന്തെങ്കിലും അജണ്ടയുണ്ടാകും; കോഴ ആരോപണം തള്ളി തോമസ് കെ തോമസ് appeared first on Metro Journal Online.

See also  കാഞ്ഞങ്ങാട് ഷവർമ കഴിച്ച കുട്ടികൾക്ക് ഛർദിയും അസ്വസ്ഥതയും; ആശുപത്രിയിൽ പ്രവേശിപ്പിച്ചു

Related Articles

Back to top button