Education

പാറശ്ശാലയിൽ ദമ്പതികളെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി; മൃതദേഹത്തിന് രണ്ട് ദിവസത്തെ പഴക്കം

തിരുവനന്തപുരം പാറശ്ശാലയിൽ ദമ്പതികളെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. പാറശ്ശാല ചെറുവാരക്കോണം സ്വദേശികളായ സെൽവരാജ്(45), പ്രിയ(40) എന്നിവരെയാണ് ജീവനൊടുക്കിയ നിലയിൽ കണ്ടെത്തിയത്

വീട് പൂട്ടിയിട്ട നിലയിലായിരുന്നു. ഭർത്താവിനെ തൂങ്ങിയ നിലയിലും ഭാര്യയുടെ മൃതദേഹം കട്ടിലിലുമാണ് കണ്ടെത്തിയത്. എപ്പോഴാണ് മരണം സംഭവിച്ചതെന്ന് വ്യക്തമല്ല

മൃതദേഹത്തിന് രണ്ട് ദിവസത്തെ പഴക്കമുണ്ടെന്നാണ് വിവരം. പുറത്തു പഠിക്കുന്ന മകൻ ഇന്നലെ രാത്രി വീട്ടിലെത്തിയപ്പോഴാണ് മരണവിവരം പുറത്തറിയുന്നത്.

The post പാറശ്ശാലയിൽ ദമ്പതികളെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി; മൃതദേഹത്തിന് രണ്ട് ദിവസത്തെ പഴക്കം appeared first on Metro Journal Online.

See also  പ്രത്യേക പദവി പ്രമേയത്തിന്റെ പേരിൽ മൂന്നാം ദിവസവും ജമ്മു കാശ്മീർ നിയമസഭയിൽ സംഘർഷം

Related Articles

Back to top button