Education

തൃശ്ശൂർ പൂരം കലക്കിയത് തന്നെയെന്ന് സിപിഐ; മുഖ്യമന്ത്രിയുടെ പ്രസ്താവന തള്ളി നേതാക്കൾ

തൃശ്ശൂർ പൂരം കലങ്ങിയതല്ലെന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രസ്താവന തള്ളി സിപിഐ. പൂരം കലങ്ങിയത് തന്നെ എന്നാവർത്തിച്ച് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം രംഗത്തുവന്നു. തൃശ്ശൂർ പൂരം നടക്കേണ്ട പോലെ നടന്നിട്ടില്ല. നടത്താൻ ചിലർ സമ്മതിച്ചില്ല.

മുഖ്യമന്ത്രിയുടെ പരാമർശം ഒരു വാക്കിന്റെ പ്രശ്‌നമല്ല. പൂരം വിവാദവുമായി ബന്ധപ്പെട്ട എല്ലാ സത്യങ്ങളും പുറത്തുവരണമെന്നും ബിനോയ് വിശ്വം ആവശ്യപ്പെട്ടു. പൂരം കലങ്ങിയതല്ല, കലക്കിയത് തന്നെയാണെന്ന് വി എസ് സുനിൽകുമാറും പറഞ്ഞു. യാതൊരു സംശയവും ഇതിൽ ഇല്ലെന്നും അദ്ദേഹം പറഞ്ഞു

മുഖ്യമന്ത്രിയുടെ പ്രസ്താവനയിൽ വൈരുദ്ധ്യമില്ലെന്നും പൂരം കലക്കലുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി നേരത്തെ പറഞ്ഞതും ഇന്നലെ പറഞ്ഞതും ഒന്ന് തന്നെയാണെന്നായിരുന്നു റവന്യു മന്ത്രി കെ രാജന്റെ അഭിപ്രായം.

The post തൃശ്ശൂർ പൂരം കലക്കിയത് തന്നെയെന്ന് സിപിഐ; മുഖ്യമന്ത്രിയുടെ പ്രസ്താവന തള്ളി നേതാക്കൾ appeared first on Metro Journal Online.

See also  സിനിമയുടെ ചരിത്രം: നിഴൽരൂപങ്ങളിൽ നിന്ന് ഡിജിറ്റൽ വിസ്മയത്തിലേക്ക്

Related Articles

Back to top button