Education

രാഹുൽ മാങ്കൂട്ടത്തിൽ ഷാഫിയുടെ നോമിനി തന്നെ; സ്ഥിരീകരിച്ച് കെ സുധാകരൻ

രാഹുൽ മാങ്കൂട്ടത്തിലിനെ പാലക്കാട് സ്ഥാനാർഥിയായി ഷാഫി പറമ്പിൽ നിർദേശിച്ചെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരൻ. ഷാഫിയുടെ നിർദേശം കൂടി കണക്കിലെടുത്ത് പാർട്ടി അംഗീകരിച്ചാണ് രാഹുലിനെ സ്ഥാനാർഥിയാക്കിയത്. വടകരയിൽ ഷാഫിയെ സ്ഥാനാർഥിയാക്കിയതിന് പകരമായിരുന്നില്ല ഈ തീരുമാനം

സ്ഥാനാർഥിയെ സംബന്ധിച്ച് പാലക്കാട് ഡിസിസിയിൽ പല അഭിപ്രായങ്ങളും ഉണ്ടായിരുന്നു. എന്നാൽ തീരുമാനമെടുത്ത ശേഷം പിന്നീട് വിവാദങ്ങളിൽ കഴമ്പില്ലെന്നും സുധാകരൻ വ്യക്തമാക്കി.

കെ മുരളീധരനെ പാലക്കാട് സ്ഥാനാർഥി ആക്കണമെന്ന് ആവശ്യപ്പെട്ട് ഹൈക്കമാൻഡിന് അയച്ച കത്ത് പുറത്തായത് പാർട്ടി അന്വേഷിക്കും. കത്ത് ഡിസിസി അയച്ചത് തന്നെയാകും. കെപിസിസി ഓഫീസിൽ നിന്നാണോ കത്ത് പോയതെന്നും പാർട്ടി അന്വേഷിക്കുമെന്നും സുധാകരൻ പറഞ്ഞു.

The post രാഹുൽ മാങ്കൂട്ടത്തിൽ ഷാഫിയുടെ നോമിനി തന്നെ; സ്ഥിരീകരിച്ച് കെ സുധാകരൻ appeared first on Metro Journal Online.

See also  എസ്.എം. സ്ട്രീറ്റ് മെട്രോ സ്റ്റോർ ഉടമ പി. അബ്ദുൽ സലീമിന്റെ മകൻ റസൽ അബ്ദുള്ള അപകടത്തിൽ മരിച്ചു

Related Articles

Back to top button