Education

നവീൻ ബാബുവിന്റെ മരണം: അന്വേഷണ റിപ്പോർട്ട് ഇന്ന് റവന്യു മന്ത്രിക്ക് കൈമാറും

എഡിഎം നവീൻ ബാബുവിന്റെ മരണത്തിൽ ലാൻഡ് റവന്യു ജോയിന്റ് കമ്മീഷണറുടെ അന്വേഷണ റിപ്പോർട്ട് ഇന്ന് റവന്യു മന്ത്രിക്ക് കൈമാറും. കഴിഞ്ഞ ദിവസമാണ് റിപ്പോർട്ട് റവന്യു പ്രിൻസിപ്പൽ സെക്രട്ടറിക്ക് നൽകിയത്. പെട്രോൾ പമ്പിന് എൻഒസി നൽകിയതിൽ നവീൻ ബാബു കാലതാമസം വരുത്തിയിട്ടില്ലെന്നാണ് കണ്ടെത്തൽ

നവീൻബാബു കോഴ വാങ്ങി എന്ന ആക്ഷേപത്തിനും തെളിവില്ല. മരണത്തിൽ കൂടുതൽ അന്വേഷണത്തിന് മന്ത്രി ശുപാർശ ചെയ്യാൻ സാധ്യതയുണ്ട്. അതേസമയം നവീൻബാബുവിന്റെ മരണവുമായി ബന്ധപ്പെട്ട കേസിൽ പ്രതി പിപി ദിവ്യ നൽകിയ മുൻകൂർ ജാമ്യാപേക്ഷയിൽ നാളെ വിധിയുണ്ടാകും.

തലശ്ശേരി പ്രിൻസിപ്പൽ സെഷൻസ് കോടതിയാണ് വിധി പറയുക. ദിവ്യ ആസൂത്രിതമായി യാത്രയയപ്പ് യോഗത്തിലെത്തി വ്യക്തിഹത്യ നടത്തിയെന്നും പ്രേരണക്കുറ്റം നിലനിൽക്കുമെന്നുമാണ് പ്രോസിക്യൂഷന്റെ വാദം.

The post നവീൻ ബാബുവിന്റെ മരണം: അന്വേഷണ റിപ്പോർട്ട് ഇന്ന് റവന്യു മന്ത്രിക്ക് കൈമാറും appeared first on Metro Journal Online.

See also  ഹമാസും സ്ഥിരീകരിച്ചു; യഹിയ സിന്‍വാര്‍ കൊല്ലപ്പെട്ടു

Related Articles

Back to top button