Kerala

കണ്ണൂർ ഏഴിമലയിൽ പിക്കപ്പ് ലോറിയിടിച്ച് രണ്ട് തൊഴിലുറപ്പ് തൊഴിലാളികൾ മരിച്ചു; ഒരാൾക്ക് പരുക്ക്

കണ്ണൂർ ഏഴിമലയിൽ പിക്കപ്പ് ലോറിയിടിച്ച് രണ്ട് തൊഴിലുറപ്പ് തൊഴിലാളികൾ മരിച്ചു . ഏഴിമല സ്വദേശികളായ ശോഭ, യശോദ എന്നിവരാണ് മരിച്ചത്. നിയന്ത്രണം വിട്ട പിക്കപ്പ് ലോറി ഇവരുടെ ദേഹത്തേക്ക് പാഞ്ഞുകയറുകയായിരുന്നു.

റോഡരികിൽ ഇവർ ജോലി ചെയ്തിരിക്കുമ്പോഴാണ് അപകടം നടന്നത്. നിയന്ത്രണം വിട്ട് പാഞ്ഞു കയറിയ പിക്കപ്പ് ആദ്യം റോഡരികിലെ മരത്തിൽ ഇടിക്കുകയും പിന്നീട് തൊഴിലാളികളുടെ ദേഹത്തേക്ക് പാഞ്ഞു കയറുകയുമായിരുന്നു

ജോലി ചെയ്തിരുന്ന 3 തൊഴിലാളികളെയാണ് വാഹനം ഇടിച്ച് തെറിപ്പിച്ചത്. രണ്ടുപേർ സംഭവ സ്ഥലത്ത് വച്ച് തന്നെ മരിച്ചു. ഒരാൾ പരുക്കേറ്റ് ചികിത്സയിലാണ്.

 

The post കണ്ണൂർ ഏഴിമലയിൽ പിക്കപ്പ് ലോറിയിടിച്ച് രണ്ട് തൊഴിലുറപ്പ് തൊഴിലാളികൾ മരിച്ചു; ഒരാൾക്ക് പരുക്ക് appeared first on Metro Journal Online.

See also  വയനാട് പുനരധിവാസം നിർമാണ ചുമതല ഊരാളുങ്കലിന്; മേൽനോട്ടം കിഫ്‌കോണിന്

Related Articles

Back to top button