National

കാശ്മീരിൽ സൈന്യത്തിന്റെ വാഹനവ്യൂഹം ആക്രമിച്ച മൂന്ന് ഭീകരരെയും ഏറ്റുമുട്ടലിൽ വധിച്ചു

ജമ്മു കാശ്മീരിലെ അഖ്‌നൂരിൽ കരസേനയുടെ വാഹനവ്യൂഹം ആക്രമിച്ച മൂന്ന് ഭീകരരെയും സൈന്യം ഏറ്റുമുട്ടലിൽ വധിച്ചു. രണ്ട് മണിക്കൂറോളം നീണ്ടുനിന്ന ഏറ്റുമുട്ടലിന് ഒടുവിലാണ് ഭീകരരെ വധിച്ചത്

ഇന്ന് രാവിലെ ഏഴരയോടെയാണ് ആക്രമണം നടന്നത്. മൂന്ന് ഭീകരർ സൈനിക വാഹന വ്യൂഹത്തിന് നേർക്ക് വെടിയുതിർക്കുകയായിരുന്നു. കരസേനയുടെ ആംബുലൻസാണ് ഭീകരർ ലക്ഷ്യമിട്ടത്.

ആക്രമണം നടത്തിയ ശേഷം ഭീകരർ വനമേഖലയിലേക്ക് കടന്നു. പിന്നാലെ സൈന്യം തെരച്ചിൽ നടത്തുകയും ഏറ്റുമുട്ടൽ ആരംഭിക്കുകയുമായിരുന്നു.

The post കാശ്മീരിൽ സൈന്യത്തിന്റെ വാഹനവ്യൂഹം ആക്രമിച്ച മൂന്ന് ഭീകരരെയും ഏറ്റുമുട്ടലിൽ വധിച്ചു appeared first on Metro Journal Online.

See also  തമിഴ്‌നാട്ടിൽ ശക്തമായ മഴ; ചെന്നൈ അടക്കം എട്ട് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി

Related Articles

Back to top button