Kerala

സ്‌കൂട്ടര്‍ യാത്രികയെ രക്ഷിക്കാന്‍ സഡന്‍ ബ്രൈക്കിട്ടു; മുഖ്യമന്ത്രിയുടെ വാഹനവ്യൂഹം അപകടത്തില്‍പ്പെട്ടു

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്റെ വാഹനവ്യൂഹം അപകടത്തില്‍പ്പെട്ടു. തിരുവന്തപുരം വാമനപുരത്താണ് സംഭവം. സ്‌കൂട്ടര്‍ യാത്രക്കാരിയെ രക്ഷിക്കാന്‍ വാഹനങ്ങളിലൊന്ന് ബ്രൈക്കിട്ടതോടെയാണ് അപകടമുണ്ടായത്. സഡന്‍ ബ്രൈക്ക് ചവിട്ടിയപ്പോള്‍ പിന്നാലെ വന്ന മറ്റ് എസ്‌കോര്‍ട്ട് വാഹനങ്ങള്‍ ഓരോന്നായി ഇടിക്കുകയായിരുന്നു. മുഖ്യമന്ത്രിയുണ്ടായിരുന്ന വാഹനവും അപകടത്തില്‍പ്പെട്ടു. ഒരു കമാന്‍ഡോ വാഹനം, രണ്ട് പോലീസ് വാഹനം, ഒരു ആംബുലന്‍സ് എന്നിവയ്ക്കാണ് കാര്യമായ കേടുപാടുകള്‍ സംഭവിച്ചത്. അപകടത്തില്‍ ആര്‍ക്കും പരുക്കേറ്റിട്ടില്ലെന്ന് പോലീസ് വ്യക്തമാക്കി.

സ്‌കൂട്ടര്‍ യാത്രക്കാരി എം സി റോഡില്‍ നിന്ന് ക്രോസ് ചെയ്ത് ആറ്റിങ്ങലിലേക്ക് തിരുയുമ്പോഴായിരുന്നു സംഭവം.

ഒരു വാഹനം മുഖ്യമന്ത്രിയുടെ വാഹനത്തിന്റെ പിറകിലും ഇടിച്ചു. എന്നാല്‍, മുഖ്യമന്ത്രി പുറത്തിറങ്ങിയില്ല. വാഹനം നേരെ തിരുവനന്തപുരം നഗരത്തിലേക്ക് യാത്ര തുടരുകയും ചെയ്തു.

The post സ്‌കൂട്ടര്‍ യാത്രികയെ രക്ഷിക്കാന്‍ സഡന്‍ ബ്രൈക്കിട്ടു; മുഖ്യമന്ത്രിയുടെ വാഹനവ്യൂഹം അപകടത്തില്‍പ്പെട്ടു appeared first on Metro Journal Online.

See also  കഴിഞ്ഞ വർഷത്തെ കണക്ക് മറികടന്ന് ഓണക്കാലത്തെ മദ്യവിൽപ്പന; വിറ്റഴിച്ചത് 818 കോടിയുടെ മദ്യം

Related Articles

Back to top button