Kerala

പി സരിനെ കണ്ണിലെ കൃഷ്ണമണി പോലെ സിപിഎം നോക്കുമെന്ന് എംവി ഗോവിന്ദൻ

പാലക്കാട്ടെ തെരഞ്ഞെടുപ്പ് ഫലം എന്തായാലും ഡോ. പി സരിൻ ഇടതുപക്ഷത്തിന് മുതൽക്കൂട്ടാകുമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ. സരിൻ ജയിച്ചാലും തോറ്റാലും സിപിഎമ്മിൽ നല്ല ഭാവിയുണ്ടാകും.

സരിനെ കണ്ണിലെ കൃഷ്ണമണി പോലെ നോക്കും. സരിൻ ഒരിക്കലും പിവി അൻവറിനെ പോലെയാകില്ല. അൻവർ ഒരിക്കലും ഒരു കമ്മ്യൂണിസ്റ്റ് ആകാൻ ശ്രമിച്ചിരുന്നില്ല. എന്നാൽ കമ്മ്യൂണിസ്റ്റ് ആകാൻ ശ്രമിക്കുന്ന സരിന് മികച്ച രാഷ്ട്രീയഭാവിയുണ്ടെന്നും ഗോവിന്ദൻ പറഞ്ഞു

എഡിഎം നവീൻ ബാബു കേസിൽ പോലീസും സർക്കാരും കൃത്യമായ നടപടികളാണ് സ്വീകരിക്കുന്നതെന്ന് നേരത്തെ എംവി ഗോവിന്ദൻ പറഞ്ഞിരുന്നു. ദിവ്യക്കെതിരായ സംഘടനാ നടപടി പാർട്ടി തീരുമാനിക്കും. ഇത് മാധ്യമങ്ങളോട് പറയേണ്ട കാര്യമില്ലെന്നും എംവി ഗോവിന്ദൻ പറഞ്ഞു.

The post പി സരിനെ കണ്ണിലെ കൃഷ്ണമണി പോലെ സിപിഎം നോക്കുമെന്ന് എംവി ഗോവിന്ദൻ appeared first on Metro Journal Online.

See also  ജാതി വിറ്റ് കാശുണ്ടാക്കേണ്ട ആവശ്യമില്ല; ഭാരതാംബ വിവാദത്തിൽ പാട്ടിലൂടെ പ്രതികരിക്കും: വേടൻ

Related Articles

Back to top button