Education

കാസർകോട് വെടിക്കെട്ട് അപകടം; പരുക്കേറ്റവരുടെ ചികിത്സാ ചെലവ് സർക്കാർ ഏറ്റെടുക്കും

കാസർകോട് നീലേശ്വരത്തുണ്ടായ വെടിക്കെട്ട് അപകടത്തിൽ പരിക്കേറ്റവരുടെ ചികിത്സാ ചെലവ് സർക്കാർ വഹിക്കും. ഇന്ന് ചേർന്ന മന്ത്രിസഭാ യോഗത്തിന്റേതാണ് തീരുമാനം. തിങ്കളാഴ്ച അർധ രാത്രിയായിരുന്നു അഞ്ഞൂറ്റമ്പലം വീരർകാവ് ക്ഷേത്രത്തിൽ അപകടമുണ്ടായത്.

തങ്ങളുടെ ചികിത്സാചെലവ് സർക്കാർ ഏറ്റെടുക്കണമെന്നും, അടിയന്തര ധനസഹായം അനുവദിക്കണമെന്നും പരിക്കേറ്റവർ ആവശ്യപ്പെട്ടിരുന്നു. ഈ ആവശ്യത്തിലാണ് ഇതോടെ തീരുമാനമായിരിക്കുന്നത്. ആശുപത്രി മുഖാന്തരമായിരിക്കും ധനസഹായം നൽകുക. അപകടത്തിന് കാരണം ക്ഷേത്ര കമ്മിറ്റിക്കാരുടെ അശ്രദ്ധയാണെന്നും ക്ഷേത്ര കമ്മിറ്റിയും ചികിത്സാ സഹായം നൽകണമെന്നും പരിക്കേറ്റവർ പറഞ്ഞിരുന്നു.

അതേസമയം, അപകടത്തിൽ വെന്റിലേറ്ററിൽ കഴിയുന്ന രോഗികളുടെ ആരോഗ്യനില തൃപ്തികരമാണ് ആശുപത്രി അധികൃതർ അറിയിച്ചു. ഗുരുതരമായി പരിക്കേറ്റ 2 രോഗികളെ കോഴിക്കോട് മിംസ് ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്.

See also  കിനാവിന്റെ തീരത്ത്… 💛🦋: ഭാഗം 105

Related Articles

Back to top button