Education
സമസ്ത പ്രസിഡന്റ് ജിഫ്രി തങ്ങളുമായി ഡോ. പി സരിൻ കൂടിക്കാഴ്ച നടത്തി; പിന്തുണ അഭ്യർഥിച്ചു

പാലക്കാട്ടെ എൽഡിഎഫ് സ്വതന്ത്ര സ്ഥാനാർഥി ഡോ. പി സരിൻ സമസ്ത പ്രസിഡന്റ് ജിഫ്രി മുത്തുക്കോയ തങ്ങളെ സന്ദർശിച്ചു. ബുധനാഴ്ച രാവിലെ പത്ത് മണിയോടെ കോഴിക്കോട്ടെ സ്വകാര്യ ഹോട്ടലിൽ വെച്ചായിരുന്നു കൂടിക്കാഴ്ച. പ്രചാരണം പുരോഗമിക്കുന്നതിനിടെയാണ് സരിൻ കോഴിക്കോട് എത്തി സമസ്ത പ്രസിഡന്റിന്റെ പിന്തുണ തേടിയത്
ആദ്യം കോഴിക്കോട്ടെ സമസ്തയുടെ ഓഫീസിൽ വെച്ചായിരുന്നു കൂടിക്കാഴ്ച തീരുമാനിച്ചിരുന്നത്. എന്നാൽ മാധ്യമങ്ങളുടെ സാന്നിധ്യത്തിൽ കൂടിക്കാഴ്ചക്ക് താത്പര്യമില്ലെന്ന് ജിഫ്രി തങ്ങൾ അറിയിച്ചതോടെയാണ് സ്ഥലം മാറ്റിയത്.
നേരത്തെ എപി അബൂബക്കർ മുസ്ലിയാരെയും സരിൻ സന്ദർശിച്ചിരുന്നു. കൂടാതെ എസ് എൻ ഡി പി, എൻഎസ്എസ് നേതാക്കളുമായും കൂടിക്കാഴ്ച നടത്തി.
The post സമസ്ത പ്രസിഡന്റ് ജിഫ്രി തങ്ങളുമായി ഡോ. പി സരിൻ കൂടിക്കാഴ്ച നടത്തി; പിന്തുണ അഭ്യർഥിച്ചു appeared first on Metro Journal Online.