Kerala

ബംഗളൂരുവിൽ ഫ്‌ളാറ്റിൽ കുട്ടികൾ തീർത്ത ഓണപ്പൂക്കളം ചവിട്ടി നശിപ്പിച്ച് മലയാളി യുവതി

ബംഗളൂരുവിൽ ഓണാഘോഷത്തിന്റെ ഭാഗമായി മലയാളികൾ തീർത്ത പൂക്കളം നശിപ്പിച്ച യുവതിക്കെതിരെ പോലീസ് കേസെടുത്തു. ബംഗളൂരു തനിസാന്ദ്രയിലെ ഫ്‌ളാറ്റ് സമുച്ചയത്തിലാണ് സംഭവം. ഓണാഘോഷ കമ്മിറ്റിക്ക് വേണ്ടി മൊണാർക്ക് സെറിനിറ്റി ഫ്‌ളാറ്റിലെ വീട്ടമ്മ നൽകിയ പരാതിയിൽ മലയാളിയായ സിമി നായർ എന്ന സ്ത്രീക്ക് എതിരെയാണ് കേസ്

സംപിഗെഹള്ളി പോലീസാണ് പരാതിയുടെ അടിസ്ഥാനത്തിൽ യുവതിക്കെതിരെ നടപടിയെടുത്തത്. അതിക്രമിച്ച് കയറൽ, ഭീഷണിപ്പെടുത്തൽ, ഒരു വിഭാഗത്തിന്റെ വികാരം വ്രണപ്പെടുത്തൽ തുടങ്ങിയ വകുപ്പുകൾ പ്രകാരമാണ് സിമി നായർക്കെതിരെ കേസ്.

ഫ്‌ളാറ്റിലെ കോമൺ ഏരിയയിൽ കുട്ടികൾ തീർത്ത പൂക്കളം സിമി നായർ ചവിട്ടി നശിപ്പിക്കുന്നതിന്റെ ദൃശ്യങ്ങൾ വ്യാപകമായി പ്രചരിച്ചിരുന്നു. താന്നിസാന്ദ്രയിലെ മൊണാർക്ക് സെറിനിറ്റിയിലാണ് സംഭവം. ഫ്‌ളാറ്റിന്റെ കോമൺ ഏരിയയിൽ പൂക്കളമിട്ട് ചോദ്യം ചെയ്താണ് ഇവർ ഇത് നശിപ്പിച്ചത്.

The post ബംഗളൂരുവിൽ ഫ്‌ളാറ്റിൽ കുട്ടികൾ തീർത്ത ഓണപ്പൂക്കളം ചവിട്ടി നശിപ്പിച്ച് മലയാളി യുവതി appeared first on Metro Journal Online.

See also  പെരിയ ദേശീയപാത സർവീസ് റോഡിൽ വൻ ഗർത്തം; അപകടഭീഷണിയുയർത്തി തകർന്ന റോഡ്‌

Related Articles

Back to top button