Kerala

കാലുകളുടെ ശസ്ത്രക്രിയ കഴിഞ്ഞു; ജെൻസണെയും നഷ്ടപ്പെട്ട് ഒറ്റയ്ക്കായ ശ്രുതി ആശുപത്രിയിൽ തുടരുന്നു

ഉരുൾപൊട്ടൽ ദുരന്തത്തിൽ എല്ലാവരെയും നഷ്ടമായതിന് പിന്നാലെ അപകടത്തിൽ പ്രതിശ്രുത വരനെയും നഷ്ടപ്പെട്ട ശ്രുതി ആശുപത്രിയിൽ തുടരുന്നു. ചൊവ്വാഴ്ചുണ്ടായ അപകടത്തിൽ ശ്രുതിയുടെ രണ്ട് കാലുകളും ഒടിഞ്ഞിരുന്നു. ഒരു ശസ്ത്രക്രിയ പൂർത്തിയായിട്ടുണ്ട്. നിലവിൽ ആരോഗ്യസ്ഥിതി സാധാരണ നിലയിലായതിനാൽ ശ്രുതിയെ ആശുപത്രി വാർഡിലേക്ക് മാറ്റി

വെള്ളാരംകുന്നിൽ നടന്ന അപകടത്തിൽ പരുക്കേറ്റ മറ്റ് എട്ട് പേരും ചികിത്സയിൽ തുടരുകയാണ്. ഗുരുതരമായി പരുക്കേറ്റ ശ്രുതിയുടെ പ്രതിശ്രുത വരൻ ജെൻസൺ കഴിഞ്ഞ ദിവസം മരിച്ചിരുന്നു. ജെൻസൺ ഓടിച്ചിരുന്ന വാൻ ബസുമായി കൂട്ടിയിടിക്കുകയായിരുന്നു

ജെൻസന്റെ മൃതദേഹം ഇന്നലെ സംസ്‌കരിച്ചു. ആണ്ടൂർ നിത്യസഹായമാതാ പള്ളിയിലാണ് സംസ്‌കാരം നടന്നത്. ചൂരൽമല ഉരുൾപൊട്ടൽ ദുരന്തത്തിൽ അച്ഛനും അമ്മയും സഹോദരിയുമടക്കം കുടുംബത്തിലെ 9 പേരെ നഷ്ടമായ ശ്രുതിയുടെ പ്രതിശ്രുത വരനായിരുന്നു ജെൻസൺ.

The post കാലുകളുടെ ശസ്ത്രക്രിയ കഴിഞ്ഞു; ജെൻസണെയും നഷ്ടപ്പെട്ട് ഒറ്റയ്ക്കായ ശ്രുതി ആശുപത്രിയിൽ തുടരുന്നു appeared first on Metro Journal Online.

See also  ആത്മകഥ വിവാദം: ഡി സി ബുക്‌സിന് വക്കീല്‍ നോട്ടീസ് അയച്ച് ഇ പി ജയരാജന്‍

Related Articles

Back to top button