Health

പല്ലുതേപ്പ് അമിതമായാലും എട്ടിന്റെപണി വരുമെന്ന് തീര്‍ച്ച

മുംബൈ: നമ്മുടെ എല്ലാവരുടേയും ഒരു ദിവസം ആരംഭിക്കുക പല്ലു തേച്ചുകൊണ്ടാവും. പല്ല് തേക്കാതെ ഭക്ഷണം കവിക്കുകയെന്നത് മിക്കവര്‍ക്കും ചിന്തിക്കാന്‍പോലും സാധിക്കാത്ത കാര്യമാണ്. എന്നാല്‍ പല്ല് ശുചിയാക്കുന്നത് കൂടിപ്പോയാലും കുഴപ്പമാണെന്നാണ് വിദഗ്ധര്‍ പറയുന്നത്. ശരിയായ രീതിയില്‍ ശരിയായ സമയത്ത് പല്ല് തേയ്ക്കുന്നത് ശീലമാക്കിയില്ലെങ്കില്‍ പല്ലിന്റെ ഇനാമല്‍ നഷ്ടപ്പെടുക, പല്ലുകള്‍ സെന്‍സിറ്റീവായിത്തീരുക തുടങ്ങിയ പ്രശ്‌നങ്ങളിലേക്ക് അത് നയിച്ചേക്കാം.

അസിഡിക് ആയ ഭക്ഷണങ്ങളും പാനീയങ്ങളും കഴിക്കുകയും തെറ്റായ രീതിയില്‍ പല്ലുതേയ്ക്കുകയും ചെയ്താല്‍ ഗുരുതരമായ ദന്തരോഗങ്ങള്‍ ഉണ്ടാകുമെന്നാണ് ആരോഗ്യവിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കുന്നത്. അസിഡിക് അംശം അധികമുള്ള ആഹാരപദാര്‍ത്ഥങ്ങള്‍ കഴിക്കുന്നത് പല്ലിന്റെ ഇനാമലിനെ ദോഷകരമായി ബാധിച്ചേക്കാം. ഇനാമല്‍ ഇളകി പോകുന്നത് വഴി പല്ലിന്റെ ഘടന തന്നെ തകരാറിലാകാനും കാരണമാവും. പല്ലുകള്‍ ചുരുങ്ങും, കൂടുതല്‍ സെന്‍സിറ്റീവാകും, വേദന അനുഭവപ്പെടാനും ഇത് കാരണമാവുമെന്നും ഡോക്ടര്‍മാര്‍ മുന്നറിയിപ്പ് നല്‍കുന്നു.

സോഡ, സിട്രസ് ഫ്രൂട്ട് ജ്യൂസുകള്‍, സിട്രസ് ഫ്രൂട്ടുകള്‍ എന്നിവ നിരന്തരം കഴിക്കുന്നതിലൂടെ വായിലെ പിഎച്ച് ലെവല്‍ കുറഞ്ഞേക്കാം. ഇതുവഴി പല്ലില്‍ മാറ്റങ്ങള്‍ വരികയും സ്ഥിരംകേടുപാടുകള്‍ക്ക് കാരണമാവുകയും ചെയ്‌തേക്കാം. അസിഡിക് ഭക്ഷണങ്ങളില്‍ നിന്നുള്ള റിയാക്ഷനുകള്‍ ഒഴിവാക്കാന്‍ ഏറ്റവും നല്ലത് സിട്രസ് ആഹാരങ്ങള്‍ കഴിച്ച ഉടന്‍ പല്ലുതേയ്ക്കാതിരിക്കുക എന്നതാണ്. അതുപോലെ ഹാര്‍ഡ് ടൂത്ത്ബ്രഷ് ഉപയോഗിച്ച് പല്ലുതേയ്ക്കുന്നത് ഒഴിവാക്കുന്നതാണ് പല്ലിന്റെ ഇനാമല്‍ കാത്തുസൂക്ഷിക്കുന്നതിന് നല്ലതെന്നും ദന്ത വിദഗ്ധര്‍ അഭിപ്രായപ്പെടുന്നു.

എന്തുകഴിച്ചാലും പല്ലുതേയ്ക്കുന്ന ശീലമുള്ളവരാണ് ഇക്കാര്യം പ്രത്യേകം ശ്രദ്ധിക്കേണ്ടത്. ഇത്തരം വസ്തുക്കള്‍ കഴിച്ചാല്‍ രണ്ട് മണിക്കൂറിന് ശേഷം മാത്രമേ പല്ലുതേയ്ക്കാവൂ. പല്ലുകളുടെ മികച്ച ആരോഗ്യത്തിന് പിഎച്ച് ലെവല്‍ ഏഴില്‍ നില്‍ക്കുന്ന ആഹാരങ്ങളാണ് നല്ലതെന്ന് ഓര്‍ക്കുക.

The post പല്ലുതേപ്പ് അമിതമായാലും എട്ടിന്റെപണി വരുമെന്ന് തീര്‍ച്ച appeared first on Metro Journal Online.

See also  അണ്ടിപ്പരിച്ച് ദിവസവും കുതിർത്ത് കഴിക്കുക; കാരണങ്ങൾ ഇവയാണ്

Related Articles

Back to top button