Kerala

പി പി ദിവ്യയ്ക്ക് ഇന്ന് നിർണായക ദിനം; ജാമ്യാപേക്ഷ കോടതി ഇന്ന് പരിഗണിക്കും

എഡിഎം നവീൻ ബാബുവിന്റെ മരണത്തിൽ ജയിലിൽ കഴിയുന്ന പിപി ദിവ്യയുടെ ജാമ്യാപേക്ഷയിൽ ഇന്ന് വിധിയുണ്ടായേക്കും. തലശ്ശേരി പ്രിൻസിപ്പൽ സെഷൻസ് കോടതി ഇന്ന് ജാമ്യാപേക്ഷ പരിഗണിക്കും. വ്യാഴാഴ്ചയാണ് ദിവ്യ ജാമ്യാപേക്ഷ നൽകിയത്. കണ്ണൂർ ജില്ലാ കലക്ടറുടെയും പ്രശാന്തന്റെയും മൊഴികളും ജാമ്യാപേക്ഷയിൽ ചൂണ്ടിക്കാണിക്കുന്നു

അതേസമയം ജാമ്യാപേക്ഷയെ നവീന്റെ കുടുംബം എതിർക്കും. കൈക്കൂലി ആരോപണം ഉന്നയിച്ച പ്രശാന്തനെയും പ്രതി ചേർക്കണമെന്ന് കുടുംബം ആവശ്യപ്പെടും. റിമാൻഡിലായ ദിവ്യ നിലവിൽ പള്ളിക്കുന്നിലെ വനിതാ ജയിലിലാണ്.

നവീൻ ബാബു കുറ്റസമ്മതം നടത്തിയെന്ന ജില്ലാ കലക്ടറുടെ മൊഴി നേരത്തെ നവീന്റെ ഭാര്യ മഞ്ജുഷ തള്ളിയിരുന്നു. സഹപ്രവർത്തകരോട് സൗഹാർദപരമായി ഒരിക്കലും പെരുമാറാത്ത കലക്ടറോട് നവീൻ ഒന്നും തുറന്ന് പറയില്ലെന്ന് ഉറപ്പാണെന്ന് മഞ്ജുഷ പ്രതികരിച്ചു.

See also  കണ്ണൂർ ചെറുവാഞ്ചേരിയിൽ വീട്ടിൽ കളിപ്പാട്ടത്തിന് താഴെ രാജവെമ്പാല; സുരക്ഷിതമായി പിടികൂടി

Related Articles

Back to top button