Kerala

സ്വർണവിലയിൽ തുടർച്ചയായ രണ്ടാം ദിവസവും ഇടിവ്; പവന് ഇന്ന് 120 രൂപ കുറഞ്ഞു

സംസ്ഥാനത്തെ സ്വർണവിലയിൽ ഇന്നും കുറവ്. തുടർച്ചയായ രണ്ടാം ദിവസമാണ് വിലയിൽ കുറവ് രേഖപ്പെടുത്തുന്നത്. ഇന്ന് പവന് 120 രൂപ കുറഞ്ഞ് 58,960 രൂപയായി. 15 രൂപ കുറഞ്ഞ് 7370 രൂപയാണ് ഇന്ന് ഒരു ഗ്രാം സ്വർണത്തിന് നൽകേണ്ടത്.

കേരളപ്പിറവി ദിനമായ ഇന്നലെ പവന് 560 രൂപയും, ഗ്രാമിന് 70 രൂപയും കുറഞ്ഞിരുന്നു. ഒക്ടോബർ 10ന് രേഖപ്പെടുത്തിയ 56,200 രൂപയാണ് സമീപകാലത്തെ ഏറ്റവും കുറഞ്ഞ നിരക്ക്.

ലോകത്തെ ഏറ്റവും വലിയ സ്വർണ ഉപഭോക്താക്കളാണ് ഇന്ത്യ. ഇതിനാൽ തന്നെ ആഗോള വിപണിയിൽ സംഭവിക്കുന്ന ചെറിയ ചലനങ്ങൾ പോലും ഇന്ത്യയിലെ സ്വർണവിലയിൽ പ്രതിഫലിക്കും.

The post സ്വർണവിലയിൽ തുടർച്ചയായ രണ്ടാം ദിവസവും ഇടിവ്; പവന് ഇന്ന് 120 രൂപ കുറഞ്ഞു appeared first on Metro Journal Online.

See also  ദുരന്തനിവാരണ പ്രവർത്തനങ്ങൾ റവന്യൂ മന്ത്രി ഏകോപിപ്പിക്കും; ഏത് സാഹചര്യവും നേരിടാൻ സജ്ജമാണ്: മുഖ്യമന്ത്രി വിഡി സതീശൻ

Related Articles

Back to top button