Kerala

ബിജെപിയിലേക്ക് തനിക്ക് ക്ഷണം ലഭിച്ചിരുന്നു; ഒരിക്കലും പോകാൻ സാധിക്കില്ലെന്ന് ശശി തരൂർ

ബിജെപിയിലേക്ക് തനിക്ക് ക്ഷണം ലഭിച്ചിരുന്നതായി എംപിയും എഐസിസി പ്രവർത്തക സമിതി അംഗവുമായ ശശി തരൂർ. യുഎൻ സെക്രട്ടറി ജനറൽ സ്ഥാനത്തേക്ക് മത്സരിച്ച് പരാജയപ്പെട്ട കാലത്താണ് ഈ സംഭവമുണ്ടായതെന്നും തരൂർ പറഞ്ഞു

വാജ്‌പേയി സർക്കാരിലെ ഒരു മന്ത്രി ന്യൂയോർക്കിലെ തന്റെ ഓഫീസിലെത്തി ബിജെപിയിലേക്ക് ക്ഷണിച്ചു. എന്നാൽ തങ്ങൾ ഇരുവരുടെയും കാഴ്ചപ്പാട് ഒന്ന് അല്ലാത്തതിനാലും രാജ്യത്തെ തങ്ങൾ വീക്ഷിക്കുന്ന വിധം വെവ്വേറെ ആയതിനാലും താൻ ഒഴിവാക്കി വിട്ടതാണെന്നും തരൂർ പറഞ്ഞു.

വർഷങ്ങളോളം താൻ ഒരു രാഷ്ട്രീയത്തിലാണ് പ്രവർത്തിച്ചത്. അന്നെല്ലാം താൻ വിമർശിച്ച മറ്റൊരു രാഷ്ട്രീയത്തിലേക്ക് പോകാൻ തനിക്ക് പോകാൻ സാധിക്കുമായിരുന്നു. എന്നാൽ തനിക്കൊരിക്കലും ഒരു ബിജെപിക്കാരൻ ആകാൻ സാധിക്കില്ലെന്ന് പറഞ്ഞതായും തരൂർ വിശദീകരിച്ചു.

The post ബിജെപിയിലേക്ക് തനിക്ക് ക്ഷണം ലഭിച്ചിരുന്നു; ഒരിക്കലും പോകാൻ സാധിക്കില്ലെന്ന് ശശി തരൂർ appeared first on Metro Journal Online.

See also  ഇപ്പോഴും തുടരുന്ന ഭിന്നത; ആരിഫ് മുഹമ്മദ് ഖാന് സർക്കാർ യാത്രയയപ്പ് നൽകില്ല

Related Articles

Back to top button