Local

കേരളം നന്മയുടെ പച്ചതുരുത്ത്

മുക്കം:പ്രകൃതി മനോഹരമായ നമ്മുടെ സംസ്ഥാനം മനുഷ്യ നന്മയിലും ഒന്നാമതെന്നും പരിസ്ഥിതി നശിപ്പിക്കുന്നവർക്കെതിരെ ശക്തമായ പ്രതിരോധം തീർക്കാൻ വിദ്യാർത്ഥി തലമുറ തയ്യാറാവണമെന്നും കേരളപ്പിറവി സൗഹൃദ സംഗമം അഭിപ്രായപ്പെട്ടു.
വയനാട് ദുരന്ത ഭൂമിയിൽ സന്നദ്ധ സേവനം ചെയ്ത മലയാളി യുവത്വത്തെ ചടങ്ങ് അഭിവാദ്യം ചെയ്തു.


മുക്കം മൊയ്തീൻ കോയ ഹാജി മെമ്മോറിയൽ ഓർഫനേജ് ഗേൾസ് സ്കൂളിൽ കേരളപ്പിറവി പരിപാടികൾ ബഹുസ്വരം ചെയർമാനും സാംസ്‌കാരിക പ്രവർത്തകനുമായ സലാം കാരമൂല ഉദ്ഘാടനം നിർവ്വഹിച്ചു. ജില്ലാ സ്പോർട്സ് താരങ്ങൾക്കുള്ള മെഡലും മുഖ്യാതിഥി വിതരണം ചെയ്തു.
പ്രധാന അധ്യാപകൻ എൻ.കെ മുഹമ്മദ്‌ സലീം അധ്യക്ഷത വഹിച്ചു സ്റ്റാഫ് സെക്രട്ടറി ഹർഷൽ പറമ്പിൽ,ഷമീർ.എ,ഹബീബ കെ.സി തുടങ്ങിയവർ സംസാരിച്ചു. ടി.പ്രവീണ,ആമിന ഷെറിൻ എം.പി ,യു.പി സാജിത,മിഥു,മുഹമ്മദ്‌ ഷിഹാദ് എന്നിവർ നേതൃത്വം നൽകി. ടി.റിയാസ് സ്വാഗതവും ഹിബ നന്ദിയും പറഞ്ഞു.

See also  ആലുക്കൽ ടിപ്പറും കാറും കൂട്ടിയിടിച്ച് അപകടം

Related Articles

Back to top button