Sports

ജയിക്കാന്‍ വേണ്ടത് വെറും 70 റണ്‍സ്; എന്നിട്ടും ഇന്ത്യ വിയര്‍ക്കുന്നു

മുംബൈ: ന്യൂസിലാന്‍ഡിനെതിരായ മൂന്നാം ടെസ്റ്റ് ക്രിക്കറ്റില്‍ ഇന്ത്യ പരുങ്ങുന്നു. കേവലം 147 റണ്‍സ് എന്ന ലളിതമായ വിജയലക്ഷ്യവുമായി ക്രീസിലിറങ്ങിയ ഇന്ത്യന്‍ ടീമിന്റെ ക്യാപ്റ്റന്‍ രോഹിത്ത് ശര്‍മയടക്കമുള്ള ബാറ്റിംഗ് നിര പതിവ് പോലെ നിരാശപ്പെടുത്തി. ഓപ്പണര്‍മാരായ ജയ്‌സ്വാള്‍ 5, രോഹിത്ത് ശര്‍മ 11, ശുബ്മാന്‍ ഗില്‍ 1, വിരാട് കോലി 1, സര്‍ഫറാസ് ഖാന്‍ 1, രവീന്ദ്ര ജഡേജ 6, എന്നിവര്‍ അതിവേഗം ഗ്യാലറിയിലേക്ക് മടങ്ങിയപ്പോള്‍ റിഷഭ് പന്ത് മാത്രമാണ് ക്രീസില്‍ പിടിച്ചു നിന്നത്.

 

ഇന്ത്യന്‍ ബാറ്റിംഗ് നിരയുടെ വിക്കറ്റ് പിഴുതെടുത്ത ന്യൂസിലാന്‍ഡ് ബോളര്‍മാരില്‍ അജാസ് പട്ടേല്‍ നാലും മാറ്റ് ഹെന്റി, ഗ്ലെന്‍ ഫിലിപ്‌സ് എന്നിവര്‍ ഓരോ വിക്കറ്റ് വീതം നേടി.

18 ഓവര്‍ പിന്നിടുമ്പോള്‍ ഇന്ത്യന്‍ സ്‌കോര്‍ ആറിന് 81 എന്ന നിലയിലാണ്. പന്ത് 45(44) റണ്‍സുമായി ക്രീസില്‍ ഉറച്ച് നില്‍ക്കുന്നത് മാത്രമാണ് ഇന്ത്യയുടെ ഏക പ്രതീക്ഷ.

The post ജയിക്കാന്‍ വേണ്ടത് വെറും 70 റണ്‍സ്; എന്നിട്ടും ഇന്ത്യ വിയര്‍ക്കുന്നു appeared first on Metro Journal Online.

See also  ഗോള്‍ മഴയില്‍ മുങ്ങി വലഞ്ഞ് വലന്‍സിയ; ഏഴ്‌ അഴകില്‍ ബാഴ്‌സ: ഒടുവില്‍ വിജയ വഴിയിൽ

Related Articles

Back to top button