National

ഉത്തരാഖണ്ഡിൽ ബസ് കൊക്കയിലേക്ക് മറിഞ്ഞ് 20 പേർ മരിച്ചു; നിരവധി പേർക്ക് പരുക്ക്

ഉത്തരാഖണ്ഡിൽ ബസ് കൊക്കയിലേക്ക് മറിഞ്ഞുണ്ടായ അപകടത്തിൽ 20 പേർ മരിച്ചു. അൽമോറയിൽ തിങ്കളാഴ്ചയാണ് അപകടമുണ്ടായത്. ബസിൽ 35 പേർ കുടുങ്ങിക്കിടക്കുകയാണെന്നാണ് വിവരം

ദേശീയദുരന്ത നിവാരണ സേനയും സംസ്ഥാന ദുരന്തനിവാരണ സേനയും പോലീസും മാർച്ചുളയിലെ സാൾട്ട് ഏരിയ അപകടസ്ഥലത്ത് രക്ഷാപ്രവർത്തനം തുടരുകയാണ്. മരണസംഖ്യ ഉയരാൻ സാധ്യതയുണ്ടെന്ന് പോലീസ് അറിയിച്ചു

രക്ഷപ്പെടുത്തിയ യാത്രക്കാരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അപകടത്തിനിടെ ബസിൽ നിന്നും തെറിച്ചുവീണ യാത്രക്കാരാണ് അപകട വിവരം രാവിലെ ഒമ്പത് മണിയോടെ അധികൃതരെ അറിയിച്ചത്. മരിച്ചവരുടെ കുടുംബത്തിന് നാല് ലക്ഷം രൂപയും പരുക്കേറ്റവർക്ക് ഒരു ലക്ഷം രൂപയും സർക്കാർ ധനസഹായം പ്രഖ്യാപിച്ചിട്ടുണ്ട്.

See also  തമിഴ്‌നാട്ടിൽ അതിശക്തമായ മഴ; ചെന്നൈ അടക്കം 16 ജില്ലകളിൽ ഓറഞ്ച് അലർട്ട്

Related Articles

Back to top button