Local

മൈത്ര യൂണിറ്റ് എസ് വൈ എസ് പ്രാസ്ഥാനിക കുടുംബ സംഗമം സംഘടിപ്പിച്ചു

മൈത്ര:എസ്.വൈ.എസ് മൈത്ര യൂണിറ്റ് ഗ്രാമസമ്മേളനത്തോടനുബന്ധിച്ച് മൈത്രയിൽ പ്രാസ്ഥാനിക കുടുംബ സംഗമം സംഘടിപ്പിച്ചു. തിന്മയുടെ വഴിയിലൂടെ സഞ്ചരിക്കാൻ നിർബന്ധിതരായിരിക്കുന്നപുതിയ കുടുംബ സാഹചര്യങ്ങളിൽ ജീവിതത്തിലുടനീളം നന്മയുടെ വഴിയിലൂടെ മാത്രം മുന്നോട്ട് നീങ്ങാൻ ഓരോ കുടുംബാംഗങ്ങളും തയ്യാറാവണമെന്ന് സംഗമം ആവശ്യപ്പെട്ടു. മൈത്ര അൽ മദ്രസത്തു സുന്നിയ്യയിൽ നടന്ന പ്രോഗ്രാമിൽ യൂണിറ്റ് പ്രസിഡണ്ട് ജമാലുദ്ധീൻ സഖാഫി അധ്യക്ഷത വഹിച്ചു.

എസ് വൈ എസ് അരീക്കോട് സോൺ സെക്രട്ടറി ഹബീബുള്ള സഖാഫി വടക്കുംമുറി ക്ലാസിന് നേതൃത്വം നൽകി. മഹല്ല് ഖത്തീബ് അബ്ദുൽ ജലീൽ സഖാഫി ഉദ്ഘാടനം നിർവഹിച്ചു . മുഹമ്മദ് നിയാസ് സ്വാഗതവും ഒറ്റക്കത്ത് മുഹ്സിൻ നന്ദിയും പറഞ്ഞു.

See also  സംസ്ഥാനത്ത് താപനില ഉയരാന്‍ സാധ്യത; എട്ട് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

Related Articles

Back to top button