Education

ഉപതെരഞ്ഞെടുപ്പ് ഫലത്തിന്റെ ഉത്തരവാദിത്തം നൂറ് ശതമാനം ഏറ്റെടുക്കുമെന്ന് വിഡി സതീശൻ

ഉപതെരഞ്ഞെടുപ്പ് ഫലത്തിന്റെ ഉത്തരവാദിത്തം നൂറ് ശതമാനം ഏറ്റെടുക്കുമെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ. എന്തെങ്കിലും ക്ഷീണം വന്നാൽ അതിന്റെ പൂർണ ഉത്തരവാദിത്തം തനിക്കായിരിക്കും. വിജയം എന്റേത് മാത്രമല്ല, കൂട്ടായ്മയുടെ വിജയമാണ്. അത്ര ഫലപ്രദമായാണ് മുഴുവൻ നേതാക്കളും ജോലി ചെയ്യുന്നത്

രാഷ്ട്രീയമാണ്, തെരഞ്ഞെടുപ്പാണ്. എന്തെങ്കിലും ക്ഷീണം വന്നാൽ ഉത്തരവാദിത്തം എനിക്ക് മാത്രമായിരിക്കും. പത്മജ വേണുഗോപാൽ ഉന്നയിക്കുന്ന ആരോപണങ്ങൾ തള്ളിക്കളയുന്നു. കോൺഗ്രസിന്റെ കാര്യം പത്മജ തീരുമാനിക്കണ്ട. കോൺഗ്രസിൽ നിന്ന് എല്ലാ സൗഭാഗ്യങ്ങളും നേടിയ ശേഷം പത്മജ പിന്നിൽ നിന്ന് കുത്തി

കോൺഗ്രസിൽ സ്ഥാനാർഥിയെ നിർത്തുന്നതിനെ കുറിച്ച് പത്മജയോട് ആലോചിക്കേണ്ട കാര്യമില്ല. പാലക്കാട് കോൺഗ്രസും ബിജെപിയും തമ്മിലുള്ള മത്സരമാണ്. രണ്ടാം സ്ഥാനം പോലും വേണ്ടെന്ന് സ്ഥാനാർഥിയെ നിർത്തിയതോടെ സിപിഎം തീരുമാനിച്ചെന്നും സതീശൻ പറഞ്ഞു.

See also  ചേർത്തലയിൽ കെഎസ്ആർടിസി ബസും സ്‌കൂട്ടറും കൂട്ടിയിടിച്ചു; രണ്ട് പേർ മരിച്ചു

Related Articles

Back to top button