Kerala

മുനമ്പത്തേത് വഖഫ് ബോർഡിന്റെ ഭൂമിയല്ല, അവിടെ ജീവിക്കുന്നവരുടേതാണ്: വിഡി സതീശൻ

മുനമ്പത്തേത് വഖഫ് ഭൂമിയല്ല, അവിടെ ജീവിക്കുന്നവരുടെ ഭൂമിയാണെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ. ഫാറൂഖ് കോളേജ് മാനേജ്‌മെന്റ് പണം വാങ്ങി തിരിച്ചു കൊടുത്ത ഭൂമിയാണ്. വഖഫ് ബോർഡ് ചെയർമാൻ ഇന്ന് പറഞ്ഞ കാര്യം അപകടകരമാണ്.

പൂരം കലക്കി ബിജെപിയെ ജയിപ്പിക്കാൻ വിചാരിച്ചത് പോലെ കേരളത്തിൽ ബിജെപിക്ക് ഇടമുണ്ടാക്കാൻ സർക്കാർ ശ്രമിക്കുകയാണ്. വഖഫ് ആക്ട് വന്ന് 26 വർഷത്തേക്ക് ഒരു കുഴപ്പവുമുണ്ടായിരുന്നില്ല. മുനമ്പത്തെ പ്രശ്‌നം അനാവശ്യമായി സംസ്ഥാന സർക്കാരും വഖഫ് ബോർഡും ഉണ്ടാക്കിയതാണ്

മതപരമായ ഭിന്നിപ്പുണ്ടാക്കാൻ മാത്രമാണ് കേരളത്തിലെ വഖഫ് ബോർഡിന്റെ നിലപാട്. സംസ്ഥാന സർക്കാരും വഖഫ് ബോർഡും തീരുമാനത്തിൽ നിന്ന് പിൻമാറണം. സർവകക്ഷി യോഗം വിളിച്ച് ഇതിൽ തീരുമാനമുണ്ടാകണമെന്നും സതീശൻ പറഞ്ഞു.

The post മുനമ്പത്തേത് വഖഫ് ബോർഡിന്റെ ഭൂമിയല്ല, അവിടെ ജീവിക്കുന്നവരുടേതാണ്: വിഡി സതീശൻ appeared first on Metro Journal Online.

See also  അപകടത്തിലേക്ക് നയിച്ചത് നാല് കാരണങ്ങള്‍; റിപോര്‍ട്ടുമായി എം വി ഡി

Related Articles

Back to top button