National

കൊള്ളയെന്ന് പറഞ്ഞാല്‍ ഇതാണ്…തീവെട്ടി കൊള്ള; മാംഗോ ജ്യൂസിന് 290 രൂപ; ഡിസ്‌പോസിബിള്‍ ഗ്ലാസിന് 40 രൂപ

മുംബൈ: ഒരു മാംഗോ ജ്യൂസിന് 290 രൂപ ഡിസ്‌പോസിബ്ള്‍ ഗ്ലാസിന് 40 രൂപ, മൂന്ന് ജ്യൂസ് വാങ്ങിയപ്പോള്‍ ടാക്‌സ് അടക്കം 914 രൂപ. മാമ്പഴം കിട്ടാത്ത ഏതെങ്കിലും ദ്വീപിലേയോ അമേരിക്ക പോലുള്ള കുത്തക രാജ്യങ്ങളിലോ നടന്ന സംഭവമല്ലയിത്. നമ്മുടെ ഇന്ത്യയിലെ ഒരു മാളിലാണ് സംഭവം. തീവെട്ടി കൊള്ളക്ക് ഇതിലും നല്ല ഉദാഹരണം കിട്ടാന്‍ സാധ്യതയില്ല.

മഹാരാഷ്ട്രയിലെ താനെയിലെ ഒരു മാളിലാണ് സംഭവം. മാംഗോ ജ്യൂസ് ഓര്‍ഡര്‍ ചെയ്ത യുവാവിനാണ് ദുരനുഭവം ഉണ്ടായത്. ബില്ല് അടക്കം ഇദ്ദേഹം വിഷയം എക്‌സില്‍ കുറിച്ചതോടെ സംഗതി വൈറലായി.

മൂന്ന് മാംഗോ ജ്യൂസ് ഓര്‍ഡര്‍ ചെയ്ത യുവാവിന് ഗ്ലാസിന് മാത്രം 120 രൂപയാണ് ഈടാക്കിയിരിക്കുന്നത്. ഗ്ലാസിന്റെ ചാര്‍ജ്ജിന് പുറമെ ടാക്‌സ് കൂടാതെ 750 രൂപയാണ് മാംഗോ ജ്യൂസിനായി ഈടാക്കിയിരിക്കുന്നത്. ടാക്‌സിന്റെയും ഗ്ലാസിന്റെയും തുക അടക്കം മൂന്ന് മാംഗോ ജ്യൂസിനായി ആകെ 914 രൂപ ഈടാക്കിയതായാണ് ബില്ലില്‍ വ്യക്തമാകുന്നത്.

താനെയിലെ വിവിയാന മാളിലെ ഷാഹി ദര്‍ബാറില്‍ നിന്നും 2024 നവംബര്‍ 3ന് മാംഗോ ജ്യൂസ് കഴിച്ചതയാണ് ബില്ലില്‍ നിന്നും വ്യക്തമാകുന്നത്.

The post കൊള്ളയെന്ന് പറഞ്ഞാല്‍ ഇതാണ്…തീവെട്ടി കൊള്ള; മാംഗോ ജ്യൂസിന് 290 രൂപ; ഡിസ്‌പോസിബിള്‍ ഗ്ലാസിന് 40 രൂപ appeared first on Metro Journal Online.

See also  8.40 മുതൽ പാക് ആക്രമണം, ഇന്ത്യൻ ചെറുത്ത് നിൽപ്പ്; 10.25 മുതൽ പാക്കിസ്ഥാനെ വിറപ്പിച്ച് ഇന്ത്യയുടെ തിരിച്ചടി, രാത്രി നടന്നത്

Related Articles

Back to top button