Kerala

പരിശോധന സിപിഎം നിർദേശപ്രകാരം; കേരളാ പോലീസ് കള്ളൻമാരേക്കാൾ മോശമെന്ന് ഷാഫി പറമ്പിൽ

കോൺഗ്രസ് വനിതാ നേതാക്കൾ താമസിച്ച ഹോട്ടലിൽ ഇന്നലെ രാത്രി പോലീസ് എത്തിയത് സിപിഎം നിർദേശപ്രകാരമെന്ന് ഷാഫി പറമ്പിൽ. ബിജെപിക്കാർ അവർക്കൊപ്പം സംഘനൃത്തം കളിക്കാൻ വന്നു. ഒന്നും കിട്ടിയില്ലെന്ന് സർട്ടിഫിക്കറ്റ് തരുന്നതിൽ പോലും ബഹളമായിരുന്നു. ആരാണ് ഇതിന് പിന്നിലെന്ന് അറിയണം. പോലീസ് കള്ളം പറഞ്ഞു. വ്യാജരേഖയുണ്ടാക്കി.

2.40ന് ശേഷം വന്ന ആർഡിഒയും എഡിഎമ്മും തങ്ങളും പരിശോധനയിൽ ഭാഗമായെന്ന് ഒപ്പിട്ടു. കോൺഗ്രസ് നേതാക്കൾക്കെതിരെ പരാതിയില്ലെന്ന് എ എസ് പി പറഞ്ഞു. എന്നാൽ തെരച്ചിൽ നടത്തിയ പോലീസുകാർ രഹസ്യവിവരം കിട്ടിയിട്ടാണ് വന്നതെന്ന് പറഞ്ഞു. സർട്ടിഫിക്കറ്റിൽ രണ്ട് റൂമിൽ പരിശോധന നടത്തിയിട്ട് ഒന്നും കിട്ടിയില്ലെന്നാണ് എഴുതി തന്നത്.

കേരളത്തിലെ പോലീസുകാർ കള്ളമാരേക്കാൾ മോശപ്പെട്ടതാണ്. കള്ളൻമാർ ഇത്രയും മോശം പണിയെടുക്കില്ല. 12.02ന് വാതിലിൽ മുട്ടി തുടങ്ങിയതാണ് പരിശോധന. ആർഡിഒ എത്തിയത് 2.40ന് ആണ്. അവർക്ക് വവിരം നൽകാതെയാണ് പോലീസ് എത്തിയതെന്നും ഷാഫി പറഞ്ഞു.

The post പരിശോധന സിപിഎം നിർദേശപ്രകാരം; കേരളാ പോലീസ് കള്ളൻമാരേക്കാൾ മോശമെന്ന് ഷാഫി പറമ്പിൽ appeared first on Metro Journal Online.

See also  അച്ചടക്കം പാലിച്ചില്ലെന്ന് ആരോപണം; തിരുവനന്തപുരത്ത് മൂന്നാം ക്ലാസ് വിദ്യാർഥിയെ ക്രൂരമായി മർദിച്ച് അധ്യാപിക

Related Articles

Back to top button