Education

സ്വർണവില കുത്തനെ കുറഞ്ഞു; സംസ്ഥാനത്ത് പവന് ഇന്ന് 1320 രൂപയുടെ കുറവ്

സംസ്ഥാനത്ത് സ്വർണവിലയിൽ വൻ ഇടിവ്. പവന് ഇന്ന് 1320 രൂപയാണ് ഒറ്റയടിക്ക് ഇടിഞ്ഞത്. ഇതോടെ പവന്റെ വില 57,600 രൂപയായി. ഗ്രാമിന് 165 രൂപ കുറഞ്ഞ് 7200 രൂപയിലാണ് വ്യാപാരം നടക്കുന്നത്

18 കാരറ്റ് സ്വർണത്തിന്റെ വിലയിൽ ഗ്രാമിന് 140 രൂപ കുറഞ്ഞിട്ടുണ്ട്. 5930 രൂപയാണ് ഗ്രാമിന് വില. വെള്ളി വില 3 രൂപ താഴ്ന്ന് 99 രൂപയിലെത്തി. അമേരിക്കൻ പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ ട്രംപ് വിജയിച്ചിതിന് പിന്നാലെയാണ് ഡോളറിന്റെ മൂല്യം ഉയർന്നതും സ്വർണവില താഴേക്ക് വന്നതും

കഴിഞ്ഞാഴ്ച ഔൺസിന് 2790 ഡോളർ എന്ന റെക്കോർഡ് വിലയിൽ എത്തിയ രാജ്യാന്തര സ്വർണവില ഇന്ന് 2668 ഡോളറിലേക്ക് താഴ്ന്നു.

See also  കളിയില്‍ മാത്രമല്ല; ആസ്തിയിലും കേമനാണ് സര്‍ഫാസ്

Related Articles

Back to top button