Education

മാധ്യമപ്രവർത്തനത്തിന് മാർഗ നിർദേശം വേണമെന്ന ഹർജി ഹൈക്കോടതി തള്ളി

മാധ്യമപ്രവർത്തനത്തിന് മാർഗനിർദേശങ്ങൾ വേണമെന്ന ആവശ്യം തള്ളി ഹൈക്കോടതി. മാധ്യമങ്ങളെ നിയന്ത്രിക്കാനാകില്ലെന്ന് ഹൈക്കോടതിയുടെ അഞ്ചംഗ ബെഞ്ച് വ്യക്തമാക്കി. അഭിപ്രായ സ്വാതന്ത്ര്യം ഭരണഘടന ഉറപ്പ് നൽകുന്ന മൗലികാവകാശമാണ്.

അഭിപ്രായസ്വാതന്ത്ര്യത്തെ നിയന്ത്രിക്കാൻ ഭരണഘടനാപരമായ മാർഗമുണ്ടെന്നും കോടതി പറഞ്ഞു. മാധ്യമങ്ങളെ നിയന്ത്രിക്കണമെന്ന് ആവശ്യപ്പെട്ടായിരുന്നു ഹർജി. വ്യക്തിസ്വാതന്ത്ര്യം ഹനിക്കുന്ന നടപടികൾ മാധ്യമങ്ങളിൽ നിന്ന് ഉണ്ടായാൽ കോടതിയെ സമീപിക്കാം. അതിനുള്ള അവകാശം ഭരണഘടനയും നിയമങ്ങളും നൽകുന്നുണ്ട്.

ക്രിമിനൽ കേസുകളിൽ ആരെയും കുറ്റക്കാരനെന്നോ നിരപരാധിയെന്നോ ചിത്രീകരിക്കുന്ന തരത്തിൽ വാർത്തകൾ നൽകരുതെന്നും കോടതി ചൂണ്ടിക്കാട്ടി

The post മാധ്യമപ്രവർത്തനത്തിന് മാർഗ നിർദേശം വേണമെന്ന ഹർജി ഹൈക്കോടതി തള്ളി appeared first on Metro Journal Online.

See also  നയൻതാര- ധനുഷ് പോര് മദ്രാസ് ഹെെക്കോടതിയിലേക്ക്; ഡോക്യുമെന്ററി വിവാദത്തിൽ ഹർജിയുമായി നടൻ

Related Articles

Back to top button