Kerala

താരസംഘടന അമ്മയുടെ തലപ്പത്തേക്ക് ഇനിയില്ലെന്ന് മോഹൻലാൽ; അടുത്ത ഭരണസമിതി ജൂണിൽ

താരസംഘടനയായ അമ്മയുടെ തലപ്പത്തേക്ക് ഇനിയില്ലെന്ന് നടൻ മോഹൻലാൽ. നേരത്തെ മോഹൻലാൽ പ്രസിഡന്റും സിദ്ധിഖ് ജനറൽ സെക്രട്ടറിയുമായിരുന്ന സംഘടനയുടെ എക്‌സിക്യൂട്ടീവ് കമ്മിറ്റിയെ ഹേമ കമ്മിറ്റി റിപ്പോർട്ടിന് പിന്നാലെ പിരിച്ചുവിട്ടിരുന്നു. നിലവിലുള്ള നേതൃത്വം അടുത്ത തെരഞ്ഞെടുപ്പ് വരെ അഡ്‌ഹോക് കമ്മിറ്റിയായി പ്രവർത്തിച്ച് വരികയാണ്

അടുത്ത ജൂണിലാകും പുതിയ ഭാരവാഹികളെ തെരഞ്ഞെടുക്കുക. ഒരു വർഷത്തേക്കാണ് താത്കാലിക കമ്മിറ്റിക്ക് ചുമതല വഹിക്കാൻ കഴിയുന്നത്. ഇതിന് ശേഷം അമ്മ ജനറൽ ബോഡി യോഗം ചേർന്ന് പുതിയ ഭാരവാഹികളെ തെരഞ്ഞെടുക്കും.

കഴിഞ്ഞ ജൂണിൽ നടന്ന ജനറൽ ബോഡി യോഗത്തിലാണ് മോഹൻലാലിനെ പ്രസിഡന്റ് സ്ഥാനത്ത് തുടരാനും സിദ്ധിഖിനെ ജനറൽ സെക്രട്ടറിയായി തെരഞ്ഞെടുത്തതും. പുതിയ ഭരണസമിതി ചുമതലയേറ്റതിന് പിന്നാലെയാണ് ഹേമ കമ്മിറ്റി റിപ്പോർട്ട് വന്നത്. സിദ്ധിഖ് അടക്കമുള്ള ഭാരവാഹികൾക്കെതിരെയും ആരോപണം ഉയർന്നതോടെയാണ് കമ്മിറ്റി പിരിച്ചുവിട്ടത്.

See also  ചേലക്കര മണ്ഡലത്തിലെ വള്ളത്തോൾ നഗറിൽ കള്ളപ്പണ വേട്ട; കാറിൽ കടത്തിയ 19.7 ലക്ഷം രൂപ പിടികൂടി

Related Articles

Back to top button