Kerala

പാർട്ടി നടപടി: പിപി ദിവ്യയെ ജില്ലാ കമ്മിറ്റിയിൽ നിന്ന് പ്രാഥമിക അംഗത്വത്തിലേക്ക് തരംതാഴ്ത്തി

എഡിഎം നവീൻ ബാബുവിന്റെ മരണത്തിൽ ആത്മഹത്യാ പ്രേരണ കുറ്റം ചുമത്തപ്പെട്ട് റിമാൻഡിൽ കഴിയുന്ന പിപി ദിവ്യക്കെതിരെ പാർട്ടി അച്ചടക്ക നടപടി. കണ്ണൂർ ജില്ലാ കമ്മിറ്റി അംഗമായിരുന്ന പിപി ദിവ്യയെ പ്രാഥമിക അംഗത്വത്തിലേക്ക് തരംതാഴ്ത്തി. സിപിഎമ്മിലെ ഏറ്റവും ഉയർന്ന രണ്ടാമത്തെ അച്ചടക്ക നടപടിയാണിത്

ജില്ലാ കമ്മിറ്റി അംഗമായിരുന്ന ദിവ്യ ഇനി മുതൽ വെറും ബ്രാഞ്ച് അംഗമായി മാറും. ദിവ്യയെ തരംതാഴ്ത്താൻ കണ്ണൂർ ജില്ലാ കമ്മിറ്റി എടുത്ത തീരുമാനം നേരത്തെ സംസ്ഥാന കമ്മിറ്റിക്ക് വിട്ടിരുന്നു. ഇന്നലെ ഓൺലൈനായി ചേർന്ന സംസ്ഥാന സെക്രട്ടേറിയറ്റ് യോഗമാണ് ദിവ്യക്കെതിരായ നടപടി ശരിവെച്ചത്

ദിവ്യയെ എല്ലാ പാർട്ടി പദവികളിൽ നിന്നും നീക്കം ചെയ്‌തേക്കും. ഇന്ന് ദിവ്യയുടെ ജാമ്യാപേക്ഷയിൽ വധി വരാനിരിക്കെയാണ് പാർട്ടിയുടെ നിർണായക തീരുമാനം. ദിവ്യയുടെ ഭാഗത്ത് നിന്ന് ഗുരുതര വീഴ്ചയുണ്ടായെന്നാണ് ജില്ലാ കമ്മിറ്റി വിലയിരുത്തിയത്.

See also  12 വയസുകാരനെ ലൈംഗികമായി പീഡിപ്പിച്ച് മുങ്ങിയ മദ്രസ അധ്യാപകൻ 7 മാസത്തിന് ശേഷം പിടിയിൽ

Related Articles

Back to top button