National

മണിപ്പൂരിൽ സ്ത്രീ വെടിയേറ്റ് കൊല്ലപ്പെട്ടു; മൂന്ന് ദിവസത്തിനിടെ നടക്കുന്ന രണ്ടാമത്തെ കൊലപാതകം

മണിപ്പൂരിൽ സ്ത്രീ വെടിയേറ്റ് മരിച്ചു. ബിഷ്ണുപൂർ ജില്ലയിൽ സൈതോൺ ഗ്രാമത്തിലാണ് സംഭവം. വയലിൽ ജോലി ചെയ്യുന്നതിനിടെ ശനിയാഴ്ച രാവിലെ 11 മണിയോടെയാണ് ആക്രമണം നടന്നത്. മൂന്ന് ദിവസത്തിനിടെ മണിപ്പൂരിൽ നടക്കുന്ന രണ്ടാമത്തെ കൊലപാതകമാണിത്

നവംബർ ഏഴിന് ജിരിബം ജില്ലയിലെ 31 വയസുകാരിയായ അധ്യാപികയെ വെടിവെച്ച് വീഴ്ത്തിയ ശേഷം ജീവനൊടെ തീ കൊളുത്തി കൊന്നിരുന്നു. അക്രമികൾ മറ്റ് ഗ്രാമവാസികളെയും ആക്രമിക്കുകയും വീടുകൾക്ക് തീയിടുകയും ചെയ്തിരുന്നു

അക്രമികളെ പിടികൂടുന്നതിനായി പോലീസുമായി ചേർന്ന് പ്രത്യേക ഓപറേഷൻ നടത്തുമെന്ന് സൈന്യം അറിയിച്ചു. വിളവെടുപ്പ് കാലത്ത് സാധാരണ ആക്രമണങ്ങൾ കുറയാറുണ്ട്. എന്നാൽ ഇതിന് വിപരീതമായ സംഭവവികാസങ്ങളാണ് നിലവിൽ മണിപ്പൂരിൽ നടക്കുന്നത്.

See also  രാജ്യത്തെ കൊവിഡ് കേസുകൾ 4300 കടന്നു; 24 മണിക്കൂറിനിടെ ഏഴ് മരണം

Related Articles

Back to top button