Kerala

വിഴിഞ്ഞം തുറമുഖം: നാല് മാസത്തിനിടെ ജിഎസ്ടി ഇനത്തില്‍ മാത്രം ലഭിച്ചത് കോടികൾ

വിഴിഞ്ഞം തുറമുഖം സംസ്ഥാനത്തിന് വന്‍ നേട്ടമെന്ന് മന്ത്രി വിഎന്‍ വാസവന്‍. ട്രയല്‍ റണ്‍ ആരംഭിച്ച് 4 മാസങ്ങള്‍ പിന്നിട്ടതോടെ 46 കപ്പലുകള്‍ തുറമുഖത്തെത്തിയെന്ന് വിഎന്‍ വാസവന്‍ പറഞ്ഞു. തുറമുഖ വകുപ്പ് മന്ത്രി വിഎന്‍ വാസവന്‍ ഫേസ്ബുക്കിലൂടെയാണ് വിഴിഞ്ഞം തുറമുഖത്തിന്റെ നേട്ടങ്ങള്‍ വ്യക്തമാക്കിയത്.

ജിഎസ്ടി ഇനത്തില്‍ മാത്രം സര്‍ക്കാരിന് ലഭിച്ചത് 7.4 കോടി രൂപയുടെ വരുമാനമാണെന്നും മന്ത്രി അറിയിച്ചു. ഇന്നലെ രാത്രിയോടെ ഒരു ലക്ഷം ടിഇയു കൈകാര്യം ചെയ്ത തുറമുഖമെന്ന നാഴികകല്ല് കൂടി പിന്നിട്ടിരിക്കുകയാണ് വിഴിഞ്ഞം. നവംബര്‍ ഒന്‍പത് വരെയുള്ള കണക്ക് അനുസരിച്ച് 46 കപ്പലുകളാണ് തുറമുഖത്ത് എത്തിയത്.

1,00807 ടിയുവിയാണ് വിഴിഞ്ഞത്ത് കൈകാര്യം ചെയ്തത്. ജൂലൈ മാസത്തില്‍ 3, സെപ്റ്റംബറില്‍ 12 ,ഒക്ടോബറില്‍ 23 ,നവംബര്‍ മാസത്തില്‍ ഇതുവരെ 8 എന്നിങ്ങനെയാണ് തുറമുഖത്ത് എത്തിച്ചേര്‍ന്ന കപ്പലുകളുടെ എണ്ണം. 7.4 കോടി രൂപയുടെ വരുമാനമാണ് ജിഎസ്ടി ഇനത്തില്‍ സര്‍ക്കാര്‍ ഖജനാവിലേക്കെത്തിയത്.

ലോകത്തെ ഏറ്റവും വലിയ ചരക്ക് കപ്പലുകളുടെ ശ്രേണിയില്‍പ്പെടുന്ന എംഎസ്‌സി ക്ലോഡ് ഗിരാര്‍ഡെറ്റ്, അന്ന, വിവിയാന, എന്നീ കപ്പലുകള്‍ എത്തിച്ചേര്‍ന്നു. ഇവയ്ക്ക് പിന്നാലെ മറ്റ് അതിഥികളും എത്തിച്ചേരുമെന്നും മന്ത്രി പറഞ്ഞു.

The post വിഴിഞ്ഞം തുറമുഖം: നാല് മാസത്തിനിടെ ജിഎസ്ടി ഇനത്തില്‍ മാത്രം ലഭിച്ചത് കോടികൾ appeared first on Metro Journal Online.

See also  തമിഴ്‌നാട് നീലഗിരിയിൽ കാട്ടാന ആക്രമണത്തിൽ എസ്റ്റേറ്റ് തൊഴിലാളി കൊല്ലപ്പെട്ടു

Related Articles

Back to top button