Kerala

ഐഎഎസ് ഉദ്യോഗസ്ഥരെ അഴിച്ചവിടാൻ ഉദ്ദേശിക്കുന്നില്ല; മുഖ്യമന്ത്രി കർശന തീരുമാനമെടുക്കുമെന്ന് റവന്യു മന്ത്രി

ഐഎഎസ് തലപ്പത്തെ തർക്കത്തിൽ മുഖ്യമന്ത്രി കർശന തീരുമാനമെടുക്കുമെന്ന് റവന്യു മന്ത്രി കെ രാജൻ. ഐഎഎസ് രംഗത്തുണ്ടായ പ്രശ്‌നങ്ങളെ ഗൗരവത്തോടെയാണ് സർക്കാർ കാണുന്നത്. ഏതുവിധത്തിലും പ്രവർത്തിക്കാമെന്ന തരത്തിൽ ഉദ്യോഗസ്ഥരെ അഴിച്ചുവിടാൻ സർക്കാർ ഉദ്ദേശിക്കുന്നില്ല. നടപടിക്രമങ്ങൾക്കും സംവിധാനങ്ങൾക്കും അനുസരിച്ച് തന്നെ ഉദ്യോഗസ്ഥർ മുന്നോട്ടു പോകണം. അതിനെതിരായി പ്രവർത്തിക്കുന്നത് എത്ര ഉന്നതനായ വ്യക്തിയാണെങ്കിലും നടപടിയുണ്ടാകും

സർക്കാർ ഉദ്യോഗസ്ഥർ സമൂഹമാധ്യമങ്ങൾ ഉപയോഗിക്കേണ്ട ചട്ടങ്ങളും രീതികളുമുണ്ട്. അത് പുലർത്തിയില്ലെങ്കിൽ സർവീസിന് നിരക്കാത്ത കാര്യമായി കാണും. നിലവിലെ പ്രശ്‌നങ്ങൾ സംബന്ധിച്ച് ചീഫ് സെക്രട്ടറിയുടെ അഭിപ്രായം ലഭ്യമാക്കും. കൃത്യമായ നിലപാടായിരിക്കും സർക്കാർ സ്വീകരിക്കുക. ആരോടെങ്കിലും പ്രത്യേകിച്ച് പ്രീണനമോ വിവേചനമോ ഉണ്ടാകില്ല

അതേസമയം ജയതിലകിനെ മനോരോഗി എന്ന് വിശേഷിപ്പിച്ച എൻ പ്രശാന്തിനെതിരെ സസ്‌പെൻഷൻ അടക്കമുള്ള നടപടിക്കാണ് സർക്കാർ നീക്കം. പക്ഷേ ജയതിലകിനെയും ഗോപാലകൃഷ്ണനെയും വിടാതെ പരസ്യവിമർശനം തുടരുകയാണ് പ്രശാന്ത്.

The post ഐഎഎസ് ഉദ്യോഗസ്ഥരെ അഴിച്ചവിടാൻ ഉദ്ദേശിക്കുന്നില്ല; മുഖ്യമന്ത്രി കർശന തീരുമാനമെടുക്കുമെന്ന് റവന്യു മന്ത്രി appeared first on Metro Journal Online.

See also  നടൻ രാജേഷ് മാധവൻ വിവാഹിതനായി

Related Articles

Back to top button