Kerala

നിലക്കലിൽ ഫാസ്ടാഗ്; ശബരിമലയിൽ ഒരേ സമയം പതിനാറായിരത്തോളം വാഹനങ്ങൾക്ക് പാർക്കിങ് സൗകര്യം

പത്തനംതിട്ട: ശബരിമലയിൽ ഒരേ സമയം പതിനാറായിരത്തോളം വാഹനങ്ങൾക്ക് പാർക്കിങ് സൗകര്യം ഒരുക്കിയതായി ദേവസ്വം ബോർഡ്. നിലയ്ക്കലിലെ പാര്‍ക്കിങ് പൂര്‍ണമായും ഫാസ്ടാഗ് സംവിധാനം ഉപയോഗപ്പെടുത്തുമെന്ന് ദേവസ്വം ബോർഡ് അറിയിച്ചു. വാഹനങ്ങളുടെ സുഗമവും വേഗത്തിലുമുള്ള സഞ്ചാരത്തിന് ഫാസ്ടാഗ് സൗകര്യം ഉപകരിക്കുമെന്നും ഭക്തജനങ്ങള്‍ പരമാവധി ഈ സൗകര്യം ഉപയോഗിക്കണമെന്നും ദേവസ്വം ബോര്‍ഡ് അറിയിച്ചു.

നിലയ്ക്കലിൽ 8,000 ത്തോളം വാഹനങ്ങൾക്ക് പാർക്ക് ചെയ്യാൻ കഴിയുന്നിടത്ത് അധികമായി 2,500 വാഹനങ്ങൾക്ക് കൂടി പാർക്കിങ്ങിനായുള്ള സംവിധാനം ഒരുക്കിയിട്ടുണ്ട്. പമ്പ ഹില്‍ടോപ്പ്, ചക്കുപാലം എന്നിവിടങ്ങളില്‍ മാസപൂജ സമയത്ത് പാര്‍ക്കിങ്ങിനുള്ള അനുമതി കോടതി നല്‍കിയിരുന്നു. ഇവിടങ്ങളിലായി 2000 വാഹനങ്ങള്‍ക്ക് പാര്‍ക്ക് ചെയ്യാനുള്ള സൗകര്യമുണ്ടാവുമെന്നും ദേവസ്വം ബോർഡ് വ്യക്തമാക്കി.

എരുമേലിയിൽ ഹൗസിംഗ് ബോർഡിന്‍റെ കൈവശമുള്ള ആറര ഏക്കർ സ്ഥലം പാർക്കിങ്ങിനായി ഉപയോഗിക്കാം. നിലയ്ക്കലിൽ 17 പാർക്കിങ്ങ് ഗ്രൗണ്ടുകളിലായി ഒരു ഗ്രൗണ്ടിൽ മൂന്ന് വിമുക്ത ഭടൻമാർ വീതം 100 ലേറെ പേരെ ട്രാഫിക് ക്രമീകരണങ്ങൾക്കായി ഉറപ്പാക്കിയിട്ടുണ്ടെന്നും ദേവസ്വം ബോർഡ് അറിയിച്ചു.

See also  സൈബർ ആക്രമണം തുടർന്നാൽ കൂടുതൽ കാര്യങ്ങൾ വെളിപ്പെടുത്തുമെന്ന് റിനി ആൻ ജോർജ്

Related Articles

Back to top button